Skip to main content

Posts

We will stop talking in the future.

We will stop talking slowly in the future. I might still be smoking the same old brand of cigarettes  we used to smoke. Or even keep the dresses  you left home after a quick visit. But. Slowly, in the future, we will stop talking. I might still listen to the same Playlist we created. Even keep the movies we love to watch over and over again. I swear I will keep the books  we kept exchanging, and sure,  I will go through the highlighted neon green letters. Over and over again. I will go through the old hard disk full of our selfies. The one on a rainy day in the cable cars over that dam and gardens, The one at the railway station when  I was saying you a brief good bye. The one where you looking at the stars,  I can barely see you but you still there,  looking at the stars and gazing at me often. But. Eventually, in the future, we will stop talking. I might call you occasionally over a long-distance phone call.  And I am sure I will ask about your mother's arthritis. I will always k
Recent posts

The Black Sheep By Bert Hellinger

The so-called black sheep of the family are, in fact, hunters born of paths of liberation into the family tree.  The members of a tree who do not conform to the norms or traditions of the family system, those who since childhood have constantly sought to revolutionise beliefs, going against the paths marked by family traditions, those criticised, judged and even rejected, these are usually called to free the tree of repetitive stories that frustrate entire generations. The black sheep, those who do not adapt, those who cry rebelliously, play a basic role within each family system, they repair, pick up and create new and unfold branches in the family tree. Thanks to these members, our trees renew their roots. Its rebellion is fertile soil, its madness is water that nourishes, its stubbornness is new air, its passion is fire that re-ignites the light of the heart of the ancestors. Uncountable repressed desires, unfulfilled dreams, the frustrated talents of our ancestors are manifested in

The last fight

അവസാനമായി വീണ്ടും ഉളുപ്പില്ലാതെ ഞങ്ങൾ വഴക്കിട്ടു പിരിഞ്ഞു. തീർപ്പ് പറയാതെ, ഉപചാരം പറഞ്ഞൊഴിയാതെ, തിരിഞ്ഞു നോട്ടവും, കണ്ണ് നിറയ്ക്കും വരെ ബസിൽ നിന്ന് നോക്കി നിക്കാതെയുമുള്ള യാത്ര അയപ്പ്. അഞ്ചു വർഷത്തെ പ്രണയം. വഴക്കിട്ടും, പരിഭവിച്ചും, തമ്മിൽ കാണാനുള്ള നീളൻ യാത്രകൾ നിരന്തരം ചെയ്തും ഉണ്ടാക്കിയെടുത്ത പ്രണയം. ഇത്രയധികം ഞാൻ ഒരു കാമുകന് വേണ്ടി യാത്ര ചെയ്തിട്ടില്ല. അവനും അങ്ങനെ തന്നെയാണെന്ന് വേണം പറയാൻ. അപരിചിതമായ പല ബസ്സ് റൂട്ടുകളും ഒരു പക്ഷെ പഠിച്ചെടുത്തു.  കോഴിക്കോട് നിന്ന് പാലക്കാട് ബസ്സ് കേറി അര്യമ്പാവ് ഇറങ്ങി കരിമ്പുഴ വഴി ശ്രീകൃഷ്ണപുരം. ബാപ്പുജി പാർക്ക് കഴിഞ്ഞുള്ള അടുത്ത സ്റ്റോപ്പ്. അവിടെയാണ് ഇറങ്ങേണ്ടത്.  അങ്കമാലി റയിൽവേ സ്റ്റേഷൻ ഇറങ്ങി നേരെ മുന്നിലുള്ള പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ നിന്ന് കൊരട്ടി ബസ്സ് കേറി ചിറങ്ങര എത്തും മുൻപേ ഇറങ്ങണം. അപ്പോളോ ആശപത്രി കഴിഞ്ഞാൽ അടുത്ത സ്റ്റോപ്പ്. ആശുപത്രി വലുതാണ്. ('You won't miss it.') മൈസൂരിൽ ഇറങ്ങി ഒരു uber വിളിച്ചാൽ മതി. കമ്പനിയുടെ ഫസ്റ്റ് ഗേറ്റിൽ നിറുത്തി തരും.  തമ്പുരാൻ മുക്കിൽ ഇറങ്ങി കമ്പനിക്ക് അടുത്തുള്ള വഴിയിലൂടെ ഉള്ളോട്ട് ഒന്ന് നടന്നാൽ

ഒരു ഗ്രൈന്ഡർ ഡേറ്റ്

  ഇന്നലെ ഞാൻ ഒരാളെ ഗ്രൈന്ഡറിൽ പരിചയപ്പെട്ടു. ഞാൻ കാണുന്ന സിനിമകൾ ഒക്കെയും അയാൾ കണ്ടതാണെന്നു പറഞ്ഞപ്പോൾ തന്നെ എനിക്ക് അയാളെ ഇഷ്ട്ടമായതാണ്. പുസ്തകങ്ങൾ പലതും വായിക്കാറുണ്ടെന്നും. മാധവിക്കുട്ടിയെ ഇപ്പോഴും മലയാളികൾക്ക് മനസ്സിലായിട്ടില്ലെന്നും. അതുകൊണ്ടാണ് അവരെക്കുറിച്ചു സിനിമകൾ എടുത്തതെന്നും പറഞ്ഞപ്പോൾ, ഞാൻ മൂളികേട്ടു.  അംഗീകരിച്ചു. ജെ.കെ റൗളിങിന്റെത് ട്രാൻസ് എക്സ്ക്ലൂസീവ് ഫെമിനിസം ആണെന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ അത് ഗൂഗിൾ ചെയ്തു നോക്കി. എനിക്കറിയാത്തത് അയാൾക്കറിയുമല്ലോ എന്നാലോചിച്ചു. അയാളുടെ ബുദ്ധിയുടെ എല്ലാ മാനങ്ങളോടും എനിക്ക് അടങ്ങാനാവാത്ത അസൂയ തോന്നി. മങ്ങി പോവാത്ത മൂർച്ചയുള്ള അയാളുടെ മലയാള വാക്കുകളിൽ പലതും ഞാൻ കേട്ടിട്ടില്ല. ഇംഗ്ലീഷിലെ അയാളുടെ വാക്കുകൾ അതിലും കട്ടിയുള്ളതായിരുന്നു. അയാൾ അതൊക്കെയും എന്റെ അടുത്തിരുന്നു പറയണമെന്ന് എനിക്ക് തോന്നി. സിൽവിയ പ്ലാത്തിന്റെ വരികൾ സെക്സിന് ശേഷം വായിച്ചു കേൾപ്പിക്കാമെന്ന് പലപ്പോഴുമായി അയാൾ സത്യം ചെയ്തു. വീട്ടിലേക്കുള്ള വഴി ഞാൻ പല തവണ പറഞ്ഞു കൊടുത്തിട്ടും വരാൻ ഒക്കില്ലെന്ന മുടന്തുന്യായത്തിന്റെ ഒടുവിൽ ഞാൻ അയാളെ നേരിട്ടു വിളിച്ചു. കാണാനുള്ള കൊതികൊണ്ടും, അ

Things that i want my mothers to know (Happy mother's day to you)

നിൻ്റെ മരിപ്പിൻ്റെ അന്ന്

  നിൻ്റെ മരിപ്പിന്റെ അന്നാവും ഞാൻ ആദ്യമായി നിൻ്റെ വീട്ടിലേക്ക് വരുന്നത്.  നീ പറഞ്ഞതുപോലെ തന്നെയുള്ള വീടിൻ്റെ മുന്നിലൊരു ടാർപോളിൻ വിരിച്ചു കാണും. കയറി വരുമ്പോൾ തന്നെ ആളുകൾ എന്നെ നോക്കി നിൽക്കും. ആരെന്ന് ഒരുപാട് നോട്ടങ്ങൾ ചുറ്റും വീഴും.  ഉത്തരങ്ങൾ ഒന്നും പറയാതെ നിന്നെ കിടത്തിയ ഇടനാഴികയിൽ ഞാൻ കയറിച്ചെല്ലും.  എന്നെ കാണുമ്പോൾ ഒരിക്കൽ കൂടി ശക്തിയെടുത്തു പെണ്ണുങ്ങൾ ഉറക്കെ കരയും. നീ മരിക്കുമ്പോൾ അവശേഷിക്കുന്ന ഒടുവിലത്തെ സാക്ഷി ഞാൻ മാത്രമാവുമെന്ന് ഞാനോർക്കും. കരച്ചിലിൻ്റെ കൂടെ ഞാനും ചേരും. എത്ര തന്നെ ഞാൻ നിലവിളിച്ചു കരഞ്ഞാലും ഇത്ര കരയുന്നത് എന്തിനെന്ന് ആളുകൾ കുശുകുശുക്കും. സുഹൃത്ത് ആയിരുന്നു, സീനിയർ ആയിരുന്നു, കൂടെ ജോലി ചെയ്യുന്ന ആളായിരുന്നു എന്നൊക്കെ പലരും അവകാശപ്പെടും.  ഞാൻ ഇയാളെ പ്രണയിച്ചിരുന്നെന്നു ഉറക്കെ പറയുമ്പോൾ നിരത്താൻ തെളിവുകൾ ഒന്നുമില്ലാതെ ഞാൻ പരിഭ്രാന്തിപ്പെടും. എൻ്റെ മകൻ അത്രക്കാരൻ അല്ലെന്ന് നിൻ്റെ അമ്മയും, വീട് മാറിയതാണെന്നു അച്ഛനും തുറന്നു വാദിക്കും.  ഇത്തരക്കാരെ കൊണ്ടു നടക്കാൻ ആവാത്ത അവസ്ഥയാണെന്ന് മരണാനന്തര ചടങ്ങുകൾ നോക്കുന്ന കാരണവർ ഇറക്കെ അഭിപ്രായപ്പെടും. ഇറങ്ങി ഒന്നു പോയിത്തരു

പഴയ സംഭാഷണങ്ങൾ

"എനിക്ക് തോനുന്നു  നാം ഒന്നായിരുന്ന ജന്മങ്ങലുണ്ടായിരുന്നു എന്ന് . നിർവചനാതീതമായ ഈ ബന്ധത്തിന്  ആ പഴയ ജന്മങ്ങളുടെ ഓർമകളുണ്ട്. വാസവദത്തയുടെയും ബുദ്ധസന്യയാസിയുടെയും വേഷങ്ങളാടിയിട്ടുണ്ടായിരിക്കണം അവയിലെല്ലാം വിശുദ്ധ  പ്രണയത്തിന്റെ വേദന  ദത്തയുടെ ജീവനെടുത്തിരിക്കണം. പാതിവെന്ത ശരീരത്തിൽ  അവസാനിക്കാത്ത പ്രണയത്തിൻ്റെ  ചിതൽ ക്കനലുകൾ കാലം സൂക്ഷിച്ചിരിക്കണം. ആ സ്മരണകളിൽ  എനിക്ക് എപ്പോഴും കാലിടറും."

കൊറോണ ഡയറീസ്

Life starts where your comfort zone ends - ജീവിതം തുടങ്ങുന്നത് നമ്മുടെ ആശ്വാസ വലയങ്ങൾക്ക് അപ്പുറത്താണ്. അതൊന്ന് മാത്രമാണ് തിരുവനന്തപുരത്തേക്ക് തിരിച്ചപ്പോൾ എനിക്കൊരു വിശ്വാസമായി തോന്നിയിരുന്നത്.

ക്യുഎർ നിരീശ്വരവാദി

ക്യുഎർ അസ്തിത്വം മുറുകെ പിടിക്കുന്നത് കൊണ്ട് തന്നെയാണ് നിരീശ്വരവാദി ആയതെന്ന് എനിക്കിപ്പോൾ തോന്നാറുണ്ട്. LGBTQI+ ആയിട്ടുള്ള ദൈവങ്ങൾ ഉണ്ടോ എന്നൊക്കെ ചിക്കിപ്പെറുക്കി എടുത്തോണ്ട് വന്ന് സ്വന്തം അസ്തിത്വം വിശ്വാസത്തിന് നിരക്കുന്നതാണെന്ന്

എനിക്ക് നേവിയിൽ ചേരണം

യാത്ര തിരിക്കാൻ നേരത്താണ് നഖം വെട്ടണമെന്ന് ആലോചിക്കുന്നത്. നെയിൽ കട്ടർ എടുത്ത് ഞാൻ പുറത്തേക്കിറങ്ങി. മൂന്ന് വീടുകൾ നിൽക്കുന്ന ഒരു പുരയിടമാണ് എൻ്റെത്. മൂന്നിലൊന്ന് എൻ്റെ  (അച്ഛൻ്റെ ) വീട്, തൊട്ട് അടുത്ത് തന്നെ ഒരു കല്ലെടുത്തു മെല്ലെ എറിഞ്ഞാൽ കൊള്ളുന്ന ദൂരത്ത് അച്ഛൻ്റെ  തറവാട്, നേരെ മുന്നിലൊരു ചെറിയ വീടുണ്ട്. പണ്ടത്തെ കളപ്പുര