Skip to main content

Posts

Showing posts from December, 2012

ക്യുപിടും ഞാനും

ജനിക്കപ്പെടേണ്ടവനല്ല ഞാനെന്നു പ്രണയിക്കുന്നവർ പറയുമ്പോഴും തലയിണകൾക്കിടയിൽ സുഖത്തിന്റെ ക്യൂപിടുകളെ   കൂട്ടുപിടിച്ചു ഞാൻ ചതിയൻ വീനസിന്റെ ലഹരിപിടിച്ച ഉറക്കത്തിൽ  ഞാൻ നിന്നെ മാത്രം സ്വപ്നം കണ്ടു സ്വർണ്ണ ശരത്തിന്റെ വേദന ഇടതു നെഞ്ചിൽ നിന്നവൻ എനിക്കു പകരുമ്പോഴും, വിളക്കിലെ എണ്ണ ചിന്ദുബോഴും നിലയില്ലാതെ അടിക്കുന്ന കറ്റിന്റെ കൂടെ സഞ്ചരിക്കുമ്പോഴും, ഞാൻ നിന്നെ മാത്രം ഓർത്തു. ഒടുവിലത്തെ ഉറക്കത്തിനെ നീ തുടച്ചു കളഞ്ഞ്‌ അമരത്വം എനിക്കു സമ്മാനിച്ചപ്പോൾ ക്യുപിട്, നിന്നെ ഞാൻ വെറുത്തുപോയി. അതുവരെ നിന്നെ എനിക്കു പ്രണയിക്കാനാവില്ല. ലഹരി കെടുന്നവരെ, ഉറക്കം വരുന്നവരെ, മറവി തുടങ്ങുംവരെ നിന്നെ പ്രണയിക്കാം. പിന്നീട് നിന്നെ ഞാൻ വെറുക്കാം അമരത്വം തന്നതിന് എനിക്കു പ്രണയിച്ചു ഉറങ്ങിയാൽ മതിയായിരുന്നു. മരിച്ചാൽ മതിയായിരുന്നു.