Skip to main content

Posts

Showing posts from October, 2010

Ninte Chiri

നിന്‍റെ ചിരി  ഞാന്‍ ഒന്നും പറയാതെ നിന്‍റെ കണ്ണുകളിലേക്കു നോക്കി, നീ അപ്പോഴും ചിരിച്ചുകൊണ്ട് നീ  ആ ചില്ലുകൂട്ടില്‍ ഇരുന്നു. ആ കണ്ണാടി ചില്ലില്‍ ഞാന്‍ കത്തിച്ച കെടാവിളക്ക് പ്രതിഫലിച്ചുനിന്നു. നിന്‍റെ ചിരി വേദനിപ്പിക്കുന്നു. നീ പകുതി വച്ച്  നിറുത്തിയ, എന്‍റെ മുഴുവിക്കാത്ത ശരീരവും അതില്‍ പ്രതിഫലിച്ചു. ഞാന്‍ ചോദിച്ചു ഈ കത്തുന്ന വിളക്കിലും അത് കത്തിച്ച തീപ്പെട്ടി കൊള്ളിയിലും ഒന്നിലും നിനക്ക് അവകാശമില്ല അത് ഞങ്ങള്‍ നിര്‍മ്മിച്ചത്‌ എന്നിട്ടും അത് നിനക്ക് വേണ്ടി കത്തുന്നു നിനക്ക് വേണ്ടി തെളിയിക്കപ്പെടുന്നു. ആ ചില്ല് കൂട്ടിലെ ചിരി ചെറുതായി മങ്ങിയോ.....

കനി | kani

കനി അല്ലാഹ് എന്തിനു കനി നിഷേധിച്ചു എന്നു ഞാന്‍ പലവട്ടം ചോദിച്ചിരുന്നു ഉത്തരം പറയാത്ത ഹജികലോടും താടി വളര്‍ത്തിയ പണ്ടിതന്മാരോടും പുച്ഛമായിരുന്നു ഇന്നലെ രാത്രി തളര്‍ന്നു കൊണ്ട് ഞനുറങ്ങുബോഴാരോ ഒരു ചുംബനം കൊണ്ട്.... മീശക്കൊണ്ടിക്കിളിയാക്കി.... എനിക്കുത്തരം തന്നു കനി വിലക്കിയതെന്തിനെന്നു .