"എനിക്ക് തോനുന്നു
നാം ഒന്നായിരുന്ന ജന്മങ്ങലുണ്ടായിരുന്നു എന്ന് .
നിർവചനാതീതമായ ഈ ബന്ധത്തിന്
നിർവചനാതീതമായ ഈ ബന്ധത്തിന്
ആ പഴയ ജന്മങ്ങളുടെ ഓർമകളുണ്ട്.
വാസവദത്തയുടെയും ബുദ്ധസന്യയാസിയുടെയും വേഷങ്ങളാടിയിട്ടുണ്ടായിരിക്കണം
അവയിലെല്ലാം വിശുദ്ധ
പ്രണയത്തിന്റെ വേദന
ദത്തയുടെ ജീവനെടുത്തിരിക്കണം.
പാതിവെന്ത ശരീരത്തിൽ
അവസാനിക്കാത്ത
പ്രണയത്തിൻ്റെ ചിതൽ ക്കനലുകൾ കാലം സൂക്ഷിച്ചിരിക്കണം. ആ സ്മരണകളിൽ
എനിക്ക് എപ്പോഴും കാലിടറും."
Comments
Post a Comment