T or B പലപ്പോഴും നമ്മോളോട്
ചാറ്റ്ബോക്സിന്റെ മറുഭാഗത്തിരുന്നു അപരിചിതൻ അലക്ഷ്യമായി ചോദിച്ച
ചോദ്യങ്ങളിൽ ഒന്നാണിത്.
What’s your role? എന്ന് അൽപ്പം മാന്യതയോടെ ചോദിക്കുന്നവരുമുണ്ട്. സ്വവർഗ്ഗരതിയിൽ ഈ Top/Bottom കൺസെപ്ററ്റിനെക്കുറിച്ചു പലരും തെറ്റായ ധാരണകൾ കൊണ്ടുനടക്കുന്നുണ്ട്. Top എന്നാൽ സംഭോഗത്തിൽ fuck ചെയ്യാൻ മാത്രം താല്പര്യയമുള്ള ഒരാൾ എന്നാണ് പൊതുവിലുള്ള കാഴ്ച്ഛപ്പാട്. അതുപോലെ തന്നെ bottom എന്നാൽ fuck ചെയ്യപ്പെടാൻ താല്പകുര്യമുള്ള ആളും. Versatile എന്നാൽ ഇതിൽ രണ്ടിലും ആനന്ദം കണ്ടെത്തുന്നവരും. എന്താണ് ഇത്തരം ദ്രുവീകൃതമായ അവസ്ഥകൾക്കു പിന്നിലെ ശാസ്ത്രമെന്തെന്ന് മനഃശാസ്ത്രജ്ഞർക്ക് പിടികിട്ടാത്ത കാര്യമാണ്!

പാശ്ചാത്യരാജ്യങ്ങളിൽ ഇത്തരം ദ്രുവീകരണത്തിനെക്കുറിച്ചു നടന്ന പല പഠനങ്ങളും രസകരമാണ്. 2010-ൽ archives of sexual behavior എന്ന
ജേർണലിൽ ഒരു പഠനത്തിൽ പുരുഷലിംഗത്തിന്റെ നീളവും T/B പ്രവണതയും തമ്മിൽ
കാര്യമായ ബന്ധങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്. ശരാശരിക്ക് താഴെയാണ് തന്റെ
ലിംഗമെന്നു വിലയിരുത്തിയവർ bottom-മായാണ് സ്വയം വിശേഷിപ്പിക്കുന്നത്. അതേ
സമയം ശരാശരിക്ക് മുകളിലാണ് തന്റെ ലിംഗമെന്ന് വിലയിരുത്തിയവർ top-ആയാണ്
സ്വയം വിശേഷിപ്പിച്ചത്. ഇവിടെ ലിംഗത്തിന്റെ വലുപ്പമൊന്നും ഗവേഷകർ
എടുത്തിട്ടില്ല പകരം ഒരാൾ സ്വയം എങ്ങനെ വിലയിരുത്തുന്നു എന്നതിൽ മാത്രം
കേന്ദ്രീലരിച്ചാണ് പഠനമെന്ന് ശ്രദ്ധേയം. അതായത് പുരുഷത്വത്തെ നീളമുള്ള
ലിംഗത്തിനോട് നേരെഅനുപാതത്തിനോട് ചേർത്തുവായിക്കുന്ന പൊതു ധാരണകളിൽ
കേന്ദ്രീകരിച്ചാണ് പഠനമെന്നുള്ളത് വ്യക്തമാണ്. ലിംഗിത്തിന്റെ വലിപ്പം പുരുഷ
ഹോർമോണായ testosterone-മയി ബന്ധിപ്പിച്ചു പറയുകയാണെങ്കിൽ, കൂടുതൽ
testosterone ഉള്ള സ്വവർഗപ്രേമികൾ top ആവാനാവും സാധ്യത. എന്നാൽ
ഇത്തരത്തിലൊരു ബന്ധം സ്ഥാപിച്ചെടുത്ത ശാത്രലേഖങ്ങൾ ഒന്നും തന്നെയില്ല!
ആയതിനാൽ മേല്പറഞ്ഞ ബന്ധങ്ങളൊക്കെ സാങ്കല്പികസിദ്ധാന്തങ്ങളായി തുടരുന്നു.
Top identity-യുള്ള പല സ്വവർഗ്ഗ അനുരാഗികളും ആന്തരിക സ്വവർഗ്ഗ ഭീതി (internalized homophobia) ഉള്ളവരായി കണ്ടെത്തിയിട്ടുണ്ട്. അത്തരം മാനസിക പിരിമുറുക്കത്തിലൂടെ top ആയ വ്യക്തി നിരന്തരം കടന്നുപോകേണ്ടി വരുന്നു. Verstile, bottom ആളുകളിലാകട്ടെ മേല്പറഞ്ഞ മാനസിക പിരിമുറുക്കം തുലോം കുറവാണെന്നു കാണാം. Top എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ സ്ത്രീയുമായുള്ള ലൈംഗീക ബന്ധത്തിന് താല്പര്യം പ്രകടിപ്പിക്കുന്നവരാണ്. അതുകൊണ്ടു തന്നെ AIDS/HIV പകരാനുള്ള സാധ്യത top വ്യക്തികളിൽ കൂടുതലാണ്. Top വ്യക്തികൾ തങ്ങളുടെ sexuality resolve ചെയ്യാത്തവരോ, റിസോൾവ് ചെയ്യുന്നതിൽ താല്പര്യം ഇല്ലാത്തവരോ ആകാനാണ് സാധ്യതയെന്നും പഠനങ്ങൾ പറഞ്ഞുവയ്ക്കുന്നുണ്ട്.

Internalized Homophobia
Simply put, internalized homophobia happens when LGBQ individuals are subjected to society’s negative perceptions, intolerance and stigmas towards LGBQ people, and as a result, turn those ideas inward believing they are true.It has been defined as ‘the gay person’s direction of negative social attitudes toward the self, leading to a devaluation of the self and resultant internal conflicts and poor self-regard.’ (Meyer and Dean, 1998).Or as “the self-hatred that occurs as a result of being a socially stigmatized person.” (Locke, 1998).
2001-ൽ journal of psychology യിൽ
നടന്ന മറ്റൊരു പഠനംകൂടി പറയാതിരിക്കാൻ വയ്യ. ആ പഠനത്തിൽ വ്യത്യസ്ത
സ്വവർഗ്ഗ രതി പ്രവണതകളെ താരതമ്യം ചെയ്യുകയുണ്ടായി. മാത്രമല്ല മുകളിൽ പറഞ്ഞ
പഠനത്തേക്കാൾ കൂടുതൽ ആസകലമായ പഠനമായിരുന്നു 2001 ലേത്. ഈ പഠനപ്രകാരം
സ്വവർഗ്ഗരതിയിലെ പ്രവണതകളെ 6 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
- Only Bottom
- Versatile, but prefer Bottom
- Versatile, equal
- Versatile, but prefer Top
- Only Top
- Never had anal sex / Don’t Know
പഠനത്തിൽ പങ്കെടുത്ത ആളുകളിൽ 81% ഗേയും
ഭാക്കി ഉഭയലൈഗീകതയുള്ളവരുമാണ്. ഈ പഠനത്തിൽ versatile അയ വ്യക്തികൾ top
bottom എന്നിവരോട് അപേക്ഷിച്ചു വളരെ കൂടുതലാണെന്നാണ് കണ്ടെത്തിയത്. Bottom
ആയ ആളുകൾ തന്നെക്കാൾ 5-10 വയസ്സുള്ള, രോമാവൃതനായ പങ്കാളിയെ
തിരഞ്ഞെടുക്കുമ്പോൾ top-അയ വ്യക്തി തൻ്റെ അതേ പ്രായത്തിലുള്ള, രോമമില്ലാത്ത
സ്നിഗ്ദ്ധശരീരമുള്ളവരെ തിരഞ്ഞെടുത്തു. Versatile ആയ ആളുകളാവട്ടെ ഇത്തരം
വ്യവസ്ഥകളൊന്നും തന്നെ നോക്കാതെയാണ് തൻ്റെ partner നെ തിരഞ്ഞെടുത്തത്.
Verstile bottom, verstile top എന്നിവരിൽ ഇത്തരം വ്യവസ്ഥിതികൾ ഒരു
വർണ്ണരാജിയിലെന്നോണം കൂടിയും കുറഞ്ഞും കാണപ്പെട്ടു. അതായത്
സ്വവർഗപ്രേമിയുടെ ലൈംഗീകത ഈ ടി/ബി/വി എന്ന മൂന്നക്ഷരങ്ങളുടെ വർണരാജിയാണ്.
ലേബൽ ചെയ്യപ്പെടാൻ താത്പര്യമില്ലെന്ന് നമുക്ക് പറയാമെങ്കിലും, ശാസ്ത്രത്തിൽ
ലേബലുകൾ ഇല്ലാത്ത ഒരു കാലമേ ഉണ്ടാകില്ല! അതുകൊണ്ടു തന്നെ ഏത് മേഖലയായാലും
വർഗീകരിച്ചു ലേബലുകൾ കൊടുക്കുന്നത് സാധാരണമാണ്, ആ വർഗീകരിക്കൽ
ക്രിയാത്മകവും ആസകലവും അവണമെന്ന് മാത്രം.
(ഇവരിൽ anal sex ചെയ്യാൻ താല്പര്യമില്ലാത്ത എന്നാൽ oral sex/Soft sex-ന് താല്പര്യമുള്ള ആളുകളുമുണ്ടായിരുന്നു. അവരെ side role എന്നാണ് പറയാറുള്ളത്.)
(ഇവരിൽ anal sex ചെയ്യാൻ താല്പര്യമില്ലാത്ത എന്നാൽ oral sex/Soft sex-ന് താല്പര്യമുള്ള ആളുകളുമുണ്ടായിരുന്നു. അവരെ side role എന്നാണ് പറയാറുള്ളത്.)
നമ്മളിൽ ചിലരെങ്കിലും താൻ bottom ആണെന്ന് പറയാൻ മടിക്കുന്നവരുണ്ട്. Hetero
normalcy-യുടെ ഭാഗമായി സ്ത്രൈണാതയുള്ള അല്ലെങ്കിൽ സ്ത്രീയുടെ sexual role
കൈകാര്യം ചെയ്യുന്ന ആരായാലും അതൊരു താഴ്ന്ന നിലയായാണ് ചിന്തിക്കാറ്. ഒരു
bottom ആണെന്ന് വിശേഷിപ്പിക്കപ്പെടുമ്പോൾ താൻ heterosexual സ്ത്രീയുടെ
അഭിനയഭാഗമാണ് നിർവഹിക്കേണ്ടതെന്നു സ്വയം പറയുന്നവരും, അതേ അഭിനയഭാഗം
തന്നെയാണ് നീ ചെയ്യേണ്ടതെന്ന് വാശിപിടിക്കുന്ന top നെയും നിങ്ങൾക്കും
എനിക്കുമൊക്കെ പരിചിതമാണല്ലോ! അവരുടെ sexual preference എതിര്‍ലിംഗ
സംഭോഗതത്‌പരതയിൽ നിന്നും ഉല്പന്നമായ കാഴ്ച്ഛപ്പാടുകളിൽ അതിഷ്ഠിതമാണെന്നു
തീർത്തുപറയാൻ വയ്യ. കാരണം രതി ക്രീഡയിൽ ഒരാൾ വേണമെന്ന് പറയുന്ന
ആധിപത്യ/വിധേയത്വ മനോഭാവം കിടപ്പറയ്ക്ക് പുറത്തു രണ്ടു പുരുഷന്മാർ
കൊണ്ടുനടക്കണമെന്നില്ല. അതായതു ആധിപത്യ/വിധേയത്വ മനോഭാവം ദൈനിക ജീവിതത്തിൽ
നടപ്പിലാക്കണമെന്നില്ല. എന്നാൽ പുരുഷ നിയന്ത്രിത സമൂഹത്തിൽ വിധേയത്വമുള്ള
അല്ലെങ്കിൽ bottom ആയ സ്വവർഗ്ഗാനുരാഗിയെ സ്ത്രൈണമാണെന്ന് ചാപ്പകുത്തി
“തരംതാഴ്ത്താറാണ്” പതിവ്. അതിനെയാണ് bottom shaming-ന്ന് പറയുക.
സ്ത്രൈണമായ എന്തുമായി ബന്ധം പുലർത്തുമ്പോൾ, അധികാര വാദത്തിലതിഷ്ഠിതമായി
(പവർ അസ്സർഷൻ) വിധേയത്വമുള്ളവർക്ക് നമ്മൾ ഭക്ഷണമുണ്ടാക്കലും, ആധിപത്യമുള്ള
പങ്കാളിയെ നോക്കലുമൊക്കെയായി heterosexual roles നിശ്ചയിക്കാറുണ്ട്.
സ്വവർഗ്ഗ പ്രണയങ്ങളുടെ ഏറ്റവും വലിയ അന്തസത്ത യാണ് അധികാരവാദമില്ലാത്ത (പവർ
അസ്സർഷൻ) ബന്ധുത്വം; അതിൻ്റെ ശവകുടീരമാണ് ഇത്തരം ആധിപത്യ/വിധേയത്വ മനോഭാവം
വച്ചു പുലർത്തുന്നതിലൂടെ നമ്മൾ ചെയ്യുന്നതു. നമ്മുടെ വിചാരങ്ങൾക്കും,
വിക്കാരങ്ങൾക്കും പുറത്തു, heterosexual role-സിനും പുറത്തു രതിയും,
സ്നേഹവും മാത്രമുള്ള രണ്ടു മനുഷ്യരാവുമ്പോഴാണ് പ്രണയം ധാന്യമാകുന്നതെന്നു
തോനുന്നു. അതിനർത്ഥം അവനവന് ഇഷ്ടപെട്ട sex role സ്വീകരിക്കേണ്ട എന്നല്ല,
അത്തരം sex role കൾ നമ്മുടെ കിടപ്പുമുറികളിൽ മാത്രം ഒതുങ്ങുന്നവയായാൽ
നല്ലതാണെന്ന് മാത്രം.
ഒടുവിലായി പറഞ്ഞാൽ പ്രണയവും രതിയും ഒരു
ശാസ്ത്ര സിദ്ധാന്തത്തിന് വിവരിക്കാവുന്നതിനപ്പുറമാണ്, അവയുടെ രണ്ടിൻ്റെയും
ഏറ്റ കുറച്ചിലുകൾക്ക് പലമാനങ്ങളും മനുഷ്യ മനസ്സിലുണ്ടാക്കാനാവും. അതിൻ്റെ അതിസങ്കീർണതയിൽ പകച്ചുനിൽക്കുകയാണ് ശാസ്ത്രമിപ്പോഴും. അതുകൊണ്ടു തന്നെ
ശാസ്ത്രീയ പഠനങ്ങൾ പൂർണമായി ഏറ്റു പറഞ്ഞു വാദിക്കേണ്ടതില്ല. മാത്രമല്ല ഈ
വ്യവസ്ഥകൾക്കൊക്കെ മനഃശാസ്ത്രപരമായോ/ജീവിശാസ്ത്രപരമായോയുള്ള വിശദീകരണങ്ങളിൽ
താനും. ഇവയൊക്കെ സ്ഥിവിവരാശാസ്ത്രപരമായ നിലനിൽപ്പേയുള്ളു എന്നുവേണം
കരുതാൻ. എന്റെ വ്യക്തിപരമായ അഭിപ്രയായത്തിൽ ടി/ബി/വി നിർണയിക്കുന്നതിൽ
പ്രണയത്തിനും, പങ്കാളിയോടുള്ള ആശ്വാസജനകമായ ബന്ധവും ഒരു പരുതിവരെ
സ്വാധീനിക്കും. പങ്കാളിയുമൊത്തുള്ള ജീവിതം പരസ്പര ധാരണകളിൽ
അധിഷ്ഠിതമാവുമ്പോൾ വ്യവസ്ഥാപിതമായ മാനങ്ങൾക്കു അർത്ഥമില്ലാത്തവുമെന്നു
ഞാനിന്നും വിശ്വസിക്കുന്നു. എന്നെപ്പോലുള്ള മുറി-യുക്തി വാദികൾക്ക്
അടിപതറുന്നിടമാണ് പ്രണയവും, രതിയും, ലൈംഗീക അഭിവിന്യാസവുമെല്ലാം എന്നാലും
പറയാതെ വയ്യല്ലോ!
The following article was previously published in a personal blog and is published here with permissions read at https://dinakranfromaadhi.wordpress.com
The following article was previously published in a personal blog and is published here with permissions read at https://dinakranfromaadhi.wordpress.com
Comments
Post a Comment