Skip to main content

ഒരു സ്വവർഗ്ഗ പ്രേമിയുടെ ഭാര്യ അല്ലെങ്കിൽ എന്‍റെ സഹപാഠി

             ഏകദേശം ഒരു വർഷം മുമ്പേയാണ് ഒരു അറിയാത്ത മൊബൈൽ നമ്പറിൽ നിന്നും ഒരു വിളിവരുന്നത്. ട്രൂ കോളറിൽ വെസ്റ്റ് ബംഗാൾ എന്നാണ് കാണിച്ചുകൊണ്ടിരുന്നത്. അറിയാത്ത മൊബൈൽ നമ്പറിൽ നിന്നുമുള്ള കോളുകൾ സാധാരണ എടുക്കാറില്ലെങ്കിലും അത് എന്ത്കൊണ്ടോ എടുത്തു. മറുവശത്ത് 'ഹലോ അരുൺ ഇത് ഞാനാണ് (പേര് പറയില്ല). കൃത്യമായി പറഞ്ഞാൽ 5 വർഷങ്ങൾക്ക് ശേഷം വിളിക്കുന്ന സഹപാഠിയുടെ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. മൈസൂരിൽ എന്‍റെകൂടെ പഠിച്ചിരുന്ന അധികമൊന്നും സംസാരിച്ചിട്ടില്ലാത്ത ഒരു കുട്ടിയാണ് വിളിക്കുന്നത്. ശബ്ദത്തിന്‍റെ പ്രത്യേകത കൊണ്ട് പെട്ടെന്ന് തന്നെ എനിക്കവളെ പിടികിട്ടി.



                 അവൾ എന്തിനാണ് ഇപ്പോൾ എന്നെ വിളിക്കുന്നത്? കല്യാണം ഒക്കെ കഴിഞ്ഞു കാണുമല്ലോ? എന്‍റെ നമ്പർ എവിടുന്ന് കിട്ടി!! അങ്ങനെ പല ചോദ്യങ്ങളും മനസ്സിൽ മിന്നിമായുന്നതിനിടയിൽ അവൾ വീണ്ടും കേറി ഇടപെട്ടു. 'അരുണിന് സുഖമല്ലേ? ഇപ്പോഴെന്തു ചെയ്യുന്നു'? ലാഘവത്തോടെ അതൊക്കെ പറഞ്ഞൊഴിഞ്ഞു, ഉപചാരം പറഞ്ഞു ഞാൻ ചോദിച്ചു 'എന്തിനാണ് വിളിച്ചത്?'.

                 അപ്പുറത്തെ ഭാഗത്ത്‌ നിന്നും കടുത്ത നിശ്ശബ്ദത. 'ഞാൻ ഡിവോർസ് എടുക്കാൻ ഉള്ള പ്ലാനിങിലാണ്' അതെന്തിന് 5 വർഷ കഴിഞ്ഞു എന്നോട് പറയുന്നു! കല്യാണം പോലും ഞാൻ അറിഞ്ഞിട്ടില്ല! പിന്നെ എന്തിനാണ് ഡിവോർസിന്‍റെ കാര്യം എന്നോട് പറയുന്നത്!! ഞാൻ ഒരു എത്തും പിടിയും ഇല്ലാതെ ആകെ കുഴഞ്ഞു. തിരിച്ചു ഞാൻ ഒന്നും ചോദിച്ചില്ല പകരം 'ശരി' എന്ന് മാത്രം പറഞ്ഞു. അതിന് ശേഷം അവൾ പറഞ്ഞത് പ്രശ്നത്തെ കുറിച്ചൊരു ഏകദേശ ധാരണ ഉണ്ടാക്കി. 'അരുൺ, എന്‍റെ ഭർത്താവ് താങ്കളെ പോലെയാണ്'

                 പിന്നെയുള്ള സംഭാഷണത്തിൽ കഥയുടെ ഏകദേശ ഗതി എനിക്ക് മനസ്സിലായി. ബിരുദം കഴിഞ്ഞു ഉടനെ തന്നെ അവൾ വിവാഹം കഴിച്ചു. നല്ലവനും, ശമ്പളക്കാരനും ആയ ബാങ്ക് ജീവനക്കാരൻ, നല്ല കുടുംബാംഗങ്ങൾ. ബുദ്ധിമുട്ടുകൾ ഒന്നുമില്ലാത്ത ഒരു ജീവിതം. ആകെ ഒരു പ്രശനം മാത്രം. ഭർത്താവ് അവളുമായി സെക്സ് ചെയ്യുന്നത് മാസത്തിൽ ഒരു തവണ മാത്രം. അതും ഒരു ചടങ്ങ് പോലെ അഞ്ചോ പത്തോ മിനിറ്റുകൾ നീണ്ടു നിൽക്കുന്നത്. ഇതിൽ എന്തോ പന്തികേടുണ്ടെന്നു അവൾക്ക് മനസ്സിലായി. 

                 പിന്നീട് ഒരിക്കൽ ഭർത്താവിന് അയാളുടെ കാമുകൻ എഴുതിയ പ്രണയ ലേഖനങ്ങൾ അവൾക്ക് കിട്ടുകയുണ്ടായി. എഴുത്തിലെ മേൽവിലാസം തിരഞ്ഞു കണ്ടുപിടിച്ചു അവൾ അവളുടെ ഭർത്താവിന്‍റെ കാമുകനെ കാണാൻ പോയി. ഒരേ മേൽവിലാസത്തിൽ നാലും അഞ്ചും വീടുകൾ (അല്ലെങ്കിൽ അതിലും കൂടുതലുള്ള) കൊൽക്കത്തയിലെ തെരുവുകളിൽ ഒരു മേൽവിലാസം കണ്ടുപിടിക്കുക ഒരു ഭാഗീരത പ്രായത്നമാണ്. രണ്ടു തവണ പോയെങ്കിലും കണ്ടുപിടിക്കാനായില്ല. ഒടുവിൽ അതേ തെരുവിലെ തന്‍റെ സുഹൃത്തിന്‍റെ സഹായത്തോടെ ഭർത്താവിന്‍റെ കാമുകനെ അവൾ കണ്ടുപിടിച്ചു. 

Photo by Toa Heftiba on Unsplash

         ഒരു കോഫി ടേബിളിന്‍റെ ഇരുവശത്തും ഇരുന്നുകൊണ്ട് അവർ ആയാളെക്കുറിച്ചു വാചലരായി. കാമുകന് അയാൾ വിവാഹിതനാണെന്ന് അറിയാമത്രെ! എന്നിട്ടും പ്രണയിക്കുകയാണെന്നു പറഞ്ഞു നിർത്തി അയാൾ കാപ്പി ഊതി കുടിച്ചുകൊണ്ടിരുന്നു.

                 ഭർത്താവിന്‍റെ കാമുകനിൽ നിന്നും അയാൾ ഇന്നോളം നടത്തിയ ഓഫീസിൽ ട്രിപ്പുകൾ ഒന്നും കൊൽക്കത്തയിലെ ഈ തെരുവ് വിട്ടു പുറത്തേക്ക് പോയിട്ടില്ലെന്ന് അവൾക്ക് മനസ്സിലായി. കഴിഞ്ഞ മാസത്തെ ദാർജിലിംഗും, അതിന് മുന്നെയുള്ള പുനെ കൊൺഫറൻസുമെല്ലാം ഈ തെരുവിൽ തന്നെയാണ് നടന്നതെന്ന് അറിഞ്ഞപ്പോൾ അവൾക്ക് ദേഷ്യം വന്നു. മുന്നിലിരിക്കുന്ന കാമുകന്‍റെ മുഖത്ത് ചൂടുള്ള കാപ്പി ഒഴിച്ച് ഇറങ്ങിപോവാൻ അവളോങ്ങിയതാണ്. പിന്നെ വേണ്ടാന്ന് വച്ചു പിൻവാങ്ങി.
ഇഷ്ടപ്പെട്ട സിനിമാ നടനെക്കുറിച്ച് സംസാരിക്കുന്ന സുഹൃത്തുക്കളെ പോലെ അവർ അയാളെ കുറിച്ചു കുറച്ചധികനേരം സംസാരിച്ചു. ഒടുവിൽ അയാളോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അവൾ പറഞ്ഞു 'നിങ്ങളുടേത് മാത്രമായിരിക്കും. പങ്കിടാൻ ഇത് ടീ കേക്ക് അല്ലല്ലോ'. അയാളുടെ അത്ഭുതാവഹമായ മിഴികൾ കഫേയുടെ പടികൾക്ക് താഴെനിന്ന് കണ്ടു നിന്ന് അവൾ ഉള്ളിൽ ചിരിച്ചു. 

                 വീട്ടിൽ എത്തി ആദ്യം ചെയ്തത് അവൾ ഭർത്താവിന്‍റെ ക്രോസ്സ് വിസ്താരമായിരുന്നു. 'നിങ്ങൾ ഗേ അല്ലെ' എന്ന ഒറ്റചോദ്യം അയാളുടെ കൈകളെ ചലിപ്പിച്ചു. മുഖത്തെ ചൂട് പല്ല്കടിച്ചു ഇല്ലാതാക്കി അവൾ അവളും അയാളുടെ കാമുകനും ഉള്ള സെൽഫി കാണിച്ചു കൊടുത്തു. പിന്നെ കുറെ കത്തുകളും. അതോടെ കരച്ചിലും കാലുപിടിക്കലും തുടങ്ങി അയാൾ. പിറ്റേന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ച അവൾ ഒരു ഡിവോർസ് നോട്ടീസ് അയക്കാൻ മറന്നില്ല. എന്നാൽ ഡിവോർസ് നോട്ടീസ് കിട്ടിയപ്പോൾ അയാളുടെ നിറം മാറി. അതിലെ ക്ലോസുകളിൽ ഒന്ന് sexual satisfaction ഇല്ലെന്നുള്ളതായത് കൊണ്ടും, അയാളുടെ വീട്ടിൽ കഥയെല്ലാം അറിഞ്ഞത് കൊണ്ടും നഖശിഖാന്തം അയാൾ ആ നോട്ടീസിനെ എതിർത്തു. അവൾക്കെതിരെ കഥകൾ കെട്ടിച്ചമച്ചും, വ്യഭിചരിക്കുകയാണ് പണിയെന്നുമെല്ലാം അയാൾ പറഞ്ഞു ഫലിപ്പിച്ചു. ആണിനെ മാത്രം കേൾക്കുന്ന സമൂഹത്തിന് അതൊക്കെ മതിയായൊരുന്നു.
ഇത്രയും കേട്ട് ഞാൻ ചോദിച്ചു 'ഞാൻ എന്ത് സഹായമാണ് ചെയ്യേണ്ടത് പറഞ്ഞോളൂ'

                 അവൾ തുടർന്നു. 'ഞാൻ സ്വവർഗ്ഗ അനുരാഗത്തെ കുറിച്ചു ഏറെ വായിച്ചു. അതൊരു രോഗമല്ലെന്നും പ്രകൃതി ദത്തമാണെന്നും മനനസ്സിലായി'. ഒന്നും നിർത്തിയിട്ടു, 'എന്നാലും അരുൺ, അത് ചികിത്സച്ചു മാറ്റാൻ കഴിയുമോ? അറിയില്ലെന്ന് എനിക്ക് തന്നെ അറിയാം. എന്നാലും. you know how society treats divorced ladies'

                 എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു. ചികിത്സിച്ചു മാറ്റാൻ ഇത് രോഗമല്ല. ഡിവോർസ് ചെയ്യുന്നത് തന്നെയാവും ശരി. പക്ഷെ നിനക്ക് നഷ്ടപ്പെട്ട മൂന്ന് വർഷം അത് എങ്ങനെ തിരിച്ചെടുക്കുമെന്നാണ് നീ ആലോചിക്കേണ്ടത്. ബിരുദാനന്തര ബിരുദത്തിന് ചേരാനും ഞാൻ ഉപദേശിച്ചു. അവളുടെ കുടുംബം മൊത്തം അവളുടെ കൂടെയുണ്ടെന്ന് കേട്ടപ്പോഴാണ് എനിക്ക് സമാധാനം ആയത്. അതുപോലുമില്ലാത്ത ആളുകളുടെ കഥകൾ ഞാൻ കേട്ടിട്ടുണ്ട്. അവൾ ഫോൺ വയ്ക്കുന്നതിന് മുൻപേ എന്നോട് ചോദിച്ചു: 'എന്തിനാണ് "നിങ്ങൾ" ഗേ ആളുകൾ പെണ്ണിനെ കല്യാണം കഴിക്കുന്നത്? അതുകൊണ്ട് എന്‍റെയടക്കം എത്ര ജീവിതങ്ങളാണ് ദുഷ്കരമാകുന്നത്.'

                 തിരിച്ചു പറയാൻ സോഷ്യൽ പ്രഷറും, സോഷ്യൽ എസ്ക്ലൂഷനും ഒക്കെയുള്ള തിയറി നാവിൽ വരെ വന്നപ്പോൾ അവൾ വീണ്ടും ചോദിച്ചു:
'അരുൺ ഇങ്ങനെ കല്യാണം കഴിക്കുമോ?'
അതി
ന്‍റെ ഉത്തരം ഇരുപതാമത്തെ വയസ്സുമുതൽ എനിക്കറിയാം. 
'ഇല്ല, ഒരിക്കലുമില്ല'
അവൾ തുടർന്നു: 'very good അരുൺ. ഒരു കണക്കിന് നിനക്ക് അത് പറയാൻ കഴിയുന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട് അതുപോലെ തന്നെ അത്ഭുതവും.'
ഇത്രയും പറഞ്ഞു ഉപചാരം പറഞ്ഞു അവൾ ഫോൺ വച്ചു. 


                 പിന്നീട് മാസങ്ങൾക്ക് ശേഷം ബിരുതന്തര ബിരുദത്തിന് അവിടെയുള്ള ഒരു കോളേജിൽ ചെർന്നുവെന്നു അവൾ വിളിച്ചറിയിച്ചു. എന്നിട്ട് പറഞ്ഞു:

                 'പോയ മൂന്ന് വർഷങ്ങൾ എനിക്ക് തിരിച്ചോടി പിടിക്കാനുണ്ട്. അരുൺ, പറഞ്ഞ പോലെ ഇവിടെ സുഹൃത്തുക്കൾ ഒക്കെ ആയപ്പോൾ നല്ല സന്തോഷം തോന്നുന്നുണ്ട്.' ഒന്ന് നിറുത്തിയിട്ടു,' സത്യത്തിൽ അയാളൊരു ഭീരുവായിരുന്നു, ഞാനാണ് അയാളെക്കാൾ ധീര. വേണ്ടത് വേണം എന്നും വേണ്ടാത്തത് വേണ്ട എന്നും പറയാൻ പോലും കഴിയാത്ത മനുഷ്യരെ നമ്മൾ എന്തിനാണ് സൃഷ്ടിക്കുന്നത്? അങ്ങനെ ഒരു ജനതയെയെകൊണ്ടു എന്താണ് പ്രയോചനം?'
ചുരുങ്ങിയ നാളുകൊണ്ടുള്ള അവളുടെ ചിന്താ വ്യവസ്ഥിതിയുടെ വ്യതിയാനം മനസ്സിലാക്കി ശരിയാണ് എന്ന് പറഞ്ഞു ഞാൻ മറ്റു വിഷയങ്ങളെ കുറിച്ചു അവളോട് സംസാരിച്ചു ഫോൺ വച്ചു. അവളുടെ ചോദ്യങ്ങൾ ഒക്കെയും അവളുടെ ജീവിതത്തിൽ നിന്നാണ് എന്നുള്ളത് കൊണ്ടുതന്നെ അതിന് മൂർച്ചയുള്ള ആഗ്രങ്ങളുണ്ടെന്നു എനിക്ക് തോന്നിപ്പോയി. തൊട്ടാൽ പോലും മുറിയുന്ന ഗ്ലാസ്സ് കഷണങ്ങൾ പോലെ അവയെനിക്ക് മുറിവുകൾ സമ്മാനിക്കുന്ന പോലെ.

Comments

Popular posts from this blog

We will stop talking in the future.

We will stop talking slowly in the future. I might still be smoking the same old brand of cigarettes  we used to smoke. Or even keep the dresses  you left home after a quick visit. But. Slowly, in the future, we will stop talking. I might still listen to the same Playlist we created. Even keep the movies we love to watch over and over again. I swear I will keep the books  we kept exchanging, and sure,  I will go through the highlighted neon green letters. Over and over again. I will go through the old hard disk full of our selfies. The one on a rainy day in the cable cars over that dam and gardens, The one at the railway station when  I was saying you a brief good bye. The one where you looking at the stars,  I can barely see you but you still there,  looking at the stars and gazing at me often. But. Eventually, in the future, we will stop talking. I might call you occasionally over a long-distance phone call.  And I am sure I will ask about your ...

നിൻ്റെ മരിപ്പിൻ്റെ അന്ന്

  നിൻ്റെ മരിപ്പിന്റെ അന്നാവും ഞാൻ ആദ്യമായി നിൻ്റെ വീട്ടിലേക്ക് വരുന്നത്.  നീ പറഞ്ഞതുപോലെ തന്നെയുള്ള വീടിൻ്റെ മുന്നിലൊരു ടാർപോളിൻ വിരിച്ചു കാണും. കയറി വരുമ്പോൾ തന്നെ ആളുകൾ എന്നെ നോക്കി നിൽക്കും. ആരെന്ന് ഒരുപാട് നോട്ടങ്ങൾ ചുറ്റും വീഴും.  ഉത്തരങ്ങൾ ഒന്നും പറയാതെ നിന്നെ കിടത്തിയ ഇടനാഴികയിൽ ഞാൻ കയറിച്ചെല്ലും.  എന്നെ കാണുമ്പോൾ ഒരിക്കൽ കൂടി ശക്തിയെടുത്തു പെണ്ണുങ്ങൾ ഉറക്കെ കരയും. നീ മരിക്കുമ്പോൾ അവശേഷിക്കുന്ന ഒടുവിലത്തെ സാക്ഷി ഞാൻ മാത്രമാവുമെന്ന് ഞാനോർക്കും. കരച്ചിലിൻ്റെ കൂടെ ഞാനും ചേരും. എത്ര തന്നെ ഞാൻ നിലവിളിച്ചു കരഞ്ഞാലും ഇത്ര കരയുന്നത് എന്തിനെന്ന് ആളുകൾ കുശുകുശുക്കും. സുഹൃത്ത് ആയിരുന്നു, സീനിയർ ആയിരുന്നു, കൂടെ ജോലി ചെയ്യുന്ന ആളായിരുന്നു എന്നൊക്കെ പലരും അവകാശപ്പെടും.  ഞാൻ ഇയാളെ പ്രണയിച്ചിരുന്നെന്നു ഉറക്കെ പറയുമ്പോൾ നിരത്താൻ തെളിവുകൾ ഒന്നുമില്ലാതെ ഞാൻ പരിഭ്രാന്തിപ്പെടും. എൻ്റെ മകൻ അത്രക്കാരൻ അല്ലെന്ന് നിൻ്റെ അമ്മയും, വീട് മാറിയതാണെന്നു അച്ഛനും തുറന്നു വാദിക്കും.  ഇത്തരക്കാരെ കൊണ്ടു നടക്കാൻ ആവാത്ത അവസ്ഥയാണെന്ന് മരണാനന്തര ചടങ്ങുകൾ നോക്കുന്ന കാരണവർ ഇറക്കെ അഭിപ്രായപ്...

The last fight

അവസാനമായി വീണ്ടും ഉളുപ്പില്ലാതെ ഞങ്ങൾ വഴക്കിട്ടു പിരിഞ്ഞു. തീർപ്പ് പറയാതെ, ഉപചാരം പറഞ്ഞൊഴിയാതെ, തിരിഞ്ഞു നോട്ടവും, കണ്ണ് നിറയ്ക്കും വരെ ബസിൽ നിന്ന് നോക്കി നിക്കാതെയുമുള്ള യാത്ര അയപ്പ്. അഞ്ചു വർഷത്തെ പ്രണയം. വഴക്കിട്ടും, പരിഭവിച്ചും, തമ്മിൽ കാണാനുള്ള നീളൻ യാത്രകൾ നിരന്തരം ചെയ്തും ഉണ്ടാക്കിയെടുത്ത പ്രണയം. ഇത്രയധികം ഞാൻ ഒരു കാമുകന് വേണ്ടി യാത്ര ചെയ്തിട്ടില്ല. അവനും അങ്ങനെ തന്നെയാണെന്ന് വേണം പറയാൻ. അപരിചിതമായ പല ബസ്സ് റൂട്ടുകളും ഒരു പക്ഷെ പഠിച്ചെടുത്തു.  കോഴിക്കോട് നിന്ന് പാലക്കാട് ബസ്സ് കേറി അര്യമ്പാവ് ഇറങ്ങി കരിമ്പുഴ വഴി ശ്രീകൃഷ്ണപുരം. ബാപ്പുജി പാർക്ക് കഴിഞ്ഞുള്ള അടുത്ത സ്റ്റോപ്പ്. അവിടെയാണ് ഇറങ്ങേണ്ടത്.  അങ്കമാലി റയിൽവേ സ്റ്റേഷൻ ഇറങ്ങി നേരെ മുന്നിലുള്ള പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ നിന്ന് കൊരട്ടി ബസ്സ് കേറി ചിറങ്ങര എത്തും മുൻപേ ഇറങ്ങണം. അപ്പോളോ ആശപത്രി കഴിഞ്ഞാൽ അടുത്ത സ്റ്റോപ്പ്. ആശുപത്രി വലുതാണ്. ('You won't miss it.') മൈസൂരിൽ ഇറങ്ങി ഒരു uber വിളിച്ചാൽ മതി. കമ്പനിയുടെ ഫസ്റ്റ് ഗേറ്റിൽ നിറുത്തി തരും.  തമ്പുരാൻ മുക്കിൽ ഇറങ്ങി കമ്പനിക്ക് അടുത്തുള്ള വഴിയിലൂടെ ഉള്ളോട്ട് ഒന്ന് നടന്ന...