Skip to main content

Posts

Showing posts from August, 2018

ഭീരുവാണ് നിന്‍റെ കാമുകൻ

Photo by Christiana Rivers on Unsplash ചോരകട്ടകൾ കൊണ്ട് വിടുവിക്കാനാവാത്ത വിധം നിന്‍റെ ഹൃദയത്തിനോട് എന്റേത് ചേർന്നിരിക്കുന്നത് മനസ്സിലാവുന്നില്ലേ പിരിക്കാനാവാത്ത വിധം കൈകൾ പെട്ടു പിണർന്നു നിൽക്കുന്നത് അനുഭവിക്കാൻ കഴിയുന്നില്ലേ നമ്മെ പേർത്ത് നിർമിച്ചു ഒരു ദേശത്തിന്‍റെ രണ്ടറ്റങ്ങളിൽ ഇട്ട നിന്‍റെ ദൈവം എത്ര ബുദ്ധിശൂന്യനാണ് പ്രണയം ശൂന്യതയിലും തിളങ്ങുമെന്നാണ് ഞാനറിഞ്ഞത്. അങ്ങനെയെങ്കിൽ എന്‍റെ ഹൃദയം ഇവിടെ പ്രകാശിക്കുന്നത് അങ്ങേ ദിക്കിലിരുന്ന് നിനക്ക് കാണാനാകും. നിന്‍റെ വാക്കുകൾ കാത്തിരിക്കുമ്പോൾ അതിനിടയിൽ പ്രണയ-ദീപ്തിക്ക് ചുറ്റും മിന്നാമിന്നി കണക്കെ പാറി നടക്കുകയാണ് എന്‍റെ ഹൃദയം. ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന അയോർട്ട, വ്യാസം മതിയാവാതെ പിടയ്ക്കുകയാണ്. എന്നിട്ടും കാത്തിരിക്കുന്നു എന്ന ഒറ്റവാക്കിൽ ഒതുക്കി സ്നേഹത്തിന്‍റെ വിവരണങ്ങൾ നൽകാതെ വഴിമാറി നടക്കുന്ന ഒരു ഭീരുവാണ് നിന്‍റെ കാമുകൻ

(പേരില്ലാത്തത്)

Photo by Irina Kostenich on Unsplash ദൂരെ ദൂരെ നിന്നൊരു കെട്ടിപ്പിടുത്തം ദൂരെ ദൂരെ നിന്നൊരു ഉമ്മവയ്ക്കൽ ചൂടാറിയാത്ത കെട്ടിപ്പിടിത്തം നനവറിയാത്ത ഉമ്മകൾ ഇടയ്ക്ക് പ്രണയം ദൂരങ്ങളിൽ എവിടെയോ വിറങ്ങലിച്ചു ചിറകറ്റ് വീണ് താഴെ അതൊരു ഒറ്റമുല്ല വള്ളിയായി ചൂടാറിയാത്ത കെട്ടിപ്പിടിത്തങ്ങൾ ഇല്ലാതെ നനവറിയാത്ത ഉമ്മകൾ ഇല്ലാതെ പ്രണയമില്ലെന്നു ധരിച്ചു രണ്ടുപേരും മിണ്ടാതെ യിരുന്നു പ്രണയമപ്പോഴും പൂത്തിരുന്നു വല്ലിക്കൊടിനുള്ളിലിരുന്നു നാട്ടുകാർ അപ്പോഴും പറഞ്ഞു 'എന്തൊരു മണമാണ് ഈ ഒറ്റമുല്ലയ്ക്ക് പ്രേമത്തിന്‍റെ മണംപോലെ!' വഴിയോരത്തെ മുല്ല തൈകൾ ഒക്കെയും അങ്ങനെ ഉണ്ടായതത്രെ! മറന്നുപോയ പ്രണങ്ങളുടെ ജീർണിച്ച വിത്തുകൾ പെയ്യാറുണ്ട് പലപ്പോഴും ഇവിടെ. നനുത്ത പുലർവേളകളിൽ അവയൊക്കെയും നാമ്പെടുത്തു വെയിൽ കായും. പുതിയ ചില്ലകളിൽ പ്രണയം മണക്കുള്ള ഒറ്റ മുല്ലകൾ വിരിയും. മറന്ന പ്രണയത്തിന്‍റെ മുല്ലകൾ പറിച്ചു കൊണ്ടുപോവാൻ വീണ്ടും വീണ്ടും ഓരോരുത്തർ വരും. പൂവെല്ലാം പെറുക്കിയാലും മണം അപ്പോഴും വള്ളിക്കാടിനുള്ളിൽ  നിറഞ്ഞു നിൽക്കും. ആരെയും ശ്വാസം മുട്ടിച്ചു വശം കെടുത്താൻ പ...

ഗന്ധർവനെ പ്രണയിച്ച തടാകം

Photo by Marc-Olivier Jodoin on Unsplash പച്ചവളകാടിന്‍റെ ഒത്തനടുക്ക് തെളിഞ്ഞു തെളിഞ്ഞു ആകാശം കണ്ടു മടുത്ത ഒരു ജലാശയമുണ്ടായിരുന്നു. കലർപ്പില്ലാത്ത അടിത്തട്ട് കാണിച്ചു മനുഷ്യരെ അത്ഭുതപ്പെടുത്തുന്ന ഒരു തടാകം. ഒരു പൂർണചന്ദ്രനുധിച്ച രാത്രിയിൽ ഒരു ഗന്ധർവൻ കരയിലേക്കിറങ്ങി വന്നു. ശരീരം ഒരു വെള്ളാരം കല്ലുപോലെ തിളങ്ങി. ഗന്ധർവൻ കരയുടെ അടുത്തിരുന്നു. തടാകത്തിലേക്ക് നോക്കിയിരുന്നു. തടാകം തിരിച്ചും. ഗന്ധർവൻ കരയിലിരുന്നു പാട്ടുകൾ ഓരോന്നായി പാടിക്കൊണ്ടിരുന്നു. തടാകം ഓരോ തവണയും പുളകം കൊണ്ടു. ഓരോ തവണയും ഇളകി മറിഞ്ഞു. ഒരിക്കലെങ്കിലും ഗന്ധർവനെ ഒന്ന് തൊടാൻ കഴിഞ്ഞിരുന്നെങ്കിൽ. പച്ചവള കാടുകൾ തടാകത്തിന്‍റെ ആലോചനകൾ അറിഞ്ഞു ഒരു നൂറ് ഇലകൾ കൊഴിച്ചു കൊടുത്തു. ചതുപ്പിലെ ചളികുത്തി തടാകം ഇലകളുമായി ചേർത്തു. അടിത്തട്ടിലെ മണ്ണ് ജലവുമായി ചേർന്നുകുഴഞ്ഞു. തെളിഞ്ഞ നീര് കലങ്ങി. അതിലൊരു പുരുഷ ശരീരം തെളിഞ്ഞു. കാറ്റ് വള്ളികളിൽ ഊതി ഉണ്ടാക്കിയ മുടികളായിരുന്നു അവന്. നിലാവ് വീണ തൊലിപ്പുറത്ത് കലങ്ങിയ വെള്ളമൊഴിഞ്ഞു. ജലനിരപ്പിന്‍റെ തൊട്ടു താഴെ തടാകത്തിന്‍റെ ഹൃദയം മടിച്ചു. മിടിപ്പിന്‍റെ തോത് ക...

ദൂരം

Photo by Honey Fangs on Unsplash മൊബൈലിന്‍റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് കണ്ണടച്ച് തുറക്കുന്നതിനുളളിൽ എത്താനായിരുന്നെങ്കിൽ മരണ ജനനങ്ങൾക്ക് മനസ്സിലാവാത്ത ദുഃഖം നിറഞ്ഞ കണ്ണുകൾ രണ്ടിലും ഒരോ മുത്തം കെടുത്തേനെ ഇലയോടും പൂവിനോടും ഒരുപോലെ സംസാരിക്കുന്ന ഹൃദയമുള്ള നിന്നെ തോളോട് തോൾ ചേർത്ത് ആശ്വസിപ്പിച്ചേനെ ഒറ്റയ്ക്കായെന്ന് അവന് തോന്നുന്ന ഓരോ രാത്രിയിലും അവന്‍റെ നെഞ്ചിടിപെണ്ണി കൂടെക്കിടന്നേനെ ജനാല വഴി വരുന്ന തണുത്ത കാറ്റിനോട് പോലും ഇങ്ങോട്ട് വരരുതെന്ന് പറഞ്ഞ് ഞാൻ കലഹിച്ചേനെ രാത്രിയിൽ ഉറക്കമെഴുന്നേറ്റ് ഞെട്ടിത്തിരിയുമ്പോൾ കൂടെയുണ്ടെന്ന് പറഞ്ഞ് മുടിയിൽ കൈയ്യോടിച്ചേനെ എന്തിനെന്നില്ലാതെ ഇടയ്ക്ക് കരയുന്ന വേദനകളെ എളുപ്പം തൊട്ടറിയുന്ന നിന്നെ തോളിലണച്ച് ഞാനും കൂടെ കരഞ്ഞേനെ നമുക്കിടയിലെ ദൂരം ഒരു ഇമവെട്ടകലെ ആയിരുന്നെങ്കിൽ ഹൃദയത്തിന്‍റെ ഒരറ്റത്ത് നിന്നെ ഉമ്മവച്ച്, തഴുകി, ഉറക്കി ശബ്ദമില്ലാതെ മുറി- വിട്ടിറങ്ങി ഞാനും ഉറങ്ങുകയാണ്

ഒരു സ്വവർഗ്ഗ പ്രേമിയുടെ ഭാര്യ അല്ലെങ്കിൽ എന്‍റെ സഹപാഠി

             ഏകദേശം ഒരു വർഷം മുമ്പേയാണ് ഒരു അറിയാത്ത മൊബൈൽ നമ്പറിൽ നിന്നും ഒരു വിളിവരുന്നത്. ട്രൂ കോളറിൽ വെസ്റ്റ് ബംഗാൾ എന്നാണ് കാണിച്ചുകൊണ്ടിരുന്നത്. അറിയാത്ത മൊബൈൽ നമ്പറിൽ നിന്നുമുള്ള കോളുകൾ സാധാരണ എടുക്കാറില്ലെങ്കിലും അത് എന്ത്കൊണ്ടോ എടുത്തു. മറുവശത്ത് 'ഹലോ അരുൺ ഇത് ഞാനാണ് (പേര് പറയില്ല). കൃത്യമായി പറഞ്ഞാൽ 5 വർഷങ്ങൾക്ക് ശേഷം വിളിക്കുന്ന സഹപാഠിയുടെ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. മൈസൂരിൽ എ ന്‍റെ കൂടെ പഠിച്ചിരുന്ന അധികമൊന്നും സംസാരിച്ചിട്ടില്ലാത്ത ഒരു കുട്ടിയാണ് വിളിക്കുന്നത്. ശബ്ദത്തി ന്‍റെ പ്രത്യേകത കൊണ്ട് പെട്ടെന്ന് തന്നെ എനിക്കവളെ പിടികിട്ടി. Photo by Giulia Bertelli on Unsplash                  അവൾ എന്തിനാണ് ഇപ്പോൾ എന്നെ വിളിക്കുന്നത്? കല്യാണം ഒക്കെ കഴിഞ്ഞു കാണുമല്ലോ? എ ന്‍റെ നമ്പർ എവിടുന്ന് കിട്ടി!! അങ്ങനെ പല ചോദ്യങ്ങളും മനസ്സിൽ മിന്നിമായുന്നതിനിടയിൽ അവൾ വീണ്ടും കേറി ഇടപെട്ടു. 'അരുണിന് സുഖമല്ലേ? ഇപ്പോഴെന്തു ചെയ്യുന്നു'? ലാഘവ...