വൈദ്യ ശാത്ര വിദ്യാർത്ഥിയോട് - ബാലചന്ദ്രൻ ചുള്ളിക്കാട്


 ഞാൻ മരിക്കുമ്പോൾ ശവം നിനക്കു തരും
എന്‍റെ മസ്തിഷ്‌കം നീ പരിശോധിക്കും
ഉന്മാദത്തിന്‍റെ ഉറവിടം കണ്ടെത്താനാവില്ല
എന്‍റെ കണ്ണുകൾ നീ തുരന്നു നോക്കും
ഞാൻ കണ്ട ലോകരൂപം അവയിലുണ്ടാവില്ല
എന്‍റെ തൊണ്ട നീ മുറിച്ചു നോക്കും
എന്‍റെ ഗാനം വെളിപ്പെടുകയില്ല
എന്‍റെ ഹൃദയം നീ കുത്തിത്തുറക്കും
അപ്പോഴേക്കും ഇടിമിന്നലുകൾ താമസം മാറ്റിയിരിക്കും
എന്‍റെ അരക്കെട്ടു നീ വെട്ടിപ്പൊളിക്കും
അതറിഞ്ഞ മഹോത്സവങ്ങളോ ആവർത്തിക്കപ്പെടുകയില്ല

Comments

Popular Posts