പിറ്റേന്നും


Two men hugging by Raphael Perez

ഒരാണും വേറൊരാണും
തമ്മിലുമ്മവെച്ച്
ഒരുമിച്ചുറങ്ങി
ഒരുമിച്ചെഴുന്നേറ്റു
പിറ്റേന്നും സൂര്യനുദിച്ചു
പിറ്റേന്നും പുഴകളൊലിച്ചു
പിറ്റേന്നും രാവുപിറന്നു

ഒരു പെണ്ണും വേറൊരു പെണ്ണും
തമ്മിലുമ്മവെച്ച്
ഒരുമിച്ചുറങ്ങി
ഒരുമിച്ചെഴുന്നേറ്റു
പിറ്റേന്നും ഭൂമി കറങ്ങി
പിറ്റേന്നും പൂവ് വിടർന്നു
പിറ്റേന്നും കാക്ക പറന്നു



 

Comments

Popular Posts