മൂന്നു കുട്ടിക്കവിതകൾ | മാറ്റം, ഭരണം, ആണും പെണ്ണും


മാറ്റം 
ഞാന്‍ മാറി പോയോ ?
ഇല്ല, മാറിയില്ല.
മറ്റാരെങ്കിലും മാറിയോ ?
ഉവ്വ്, എന്‍റെ നിഴല് സ്വല്പും തടിച്ചു.


ഭരണം
വിരസത രാജാവായപ്പോള്‍,
ലൗഗീകത മന്ത്രിയായി 

പിന്നെ ഭരണം മാറി.

വാചാലത രാജാവായി,
വിശ്വസും മന്ത്രിയും


ആണും പെണ്ണും 
ആരു പറഞ്ഞു,
ആണിന് കരയാന്‍ പാടില്ലെന്ന് ?
ആരും പറഞ്ഞില്ല.
ആരു പറഞ്ഞു,
പെണ്ണിന് ശക്തിയില്ലെന്നു ?
ആരും പറഞ്ഞില്ല.
ആരും പറഞ്ഞയചിട്ടുമില്ല!
ആരും പറഞ്ഞില്ലെങ്കിലും,
ഞാന്‍ ആണാണ്,
അതിനാല്‍ കരയില്ല പോലും .
ഞാന്‍ പെണ്ണാണ്‌,
എനിക്ക് ശക്തിയില്ല പോലും.

Comments

Popular Posts