Skip to main content

ഹൈപ്പോകോൻട്രിയാസിസ്സിന്റെ വിമലീകരണം അഥവാ എന്റെ ഒരു ഡയറി കുറിപ്പ്

പ്രണയം മറ്റെല്ലാ ലഹരികളെ പോലെയും 'വിദ്ട്രോവൽ സിൻഡ്രോം' കാണിക്കാറുണ്ട്. നേരത്തെ ഉണ്ടാവുന്ന റൊമാന്റിക്‌ പ്രണയം മസ്തിഷ്കത്തിൽ ഉണ്ടാക്കുന്ന മാറ്റം ഒരു ലഹരി അടിമയുടേത്തിനു സാമ്യമുണ്ടെന്ന് ഈ അടുത്തകാലത്ത്‌ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട് [1, 2] . അത്തരം അടിമപ്പെടലിന്റെ വ്യത്യസ്ത അവസ്ഥകളിലൂടെ പ്രണയത്തിനു ശേഷം ഓരോരുത്തരും കടന്നു പോകുന്നു. അത്തരം അവസ്ഥകളിൽ സാഹിത്യം പലപ്പോഴും ഒരു കുത്തൊഴുക്ക് പോലെയാണ്.  അങ്ങനെ ഉള്ള തീവ്ര കാലങ്ങൾ, ഒരു നാലുവർഷ മുഴുനീളൻ പ്രണയത്തിന്റെ അവസാനത്തോടെ, എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ഒരുവർഷക്കാലം ഞാൻ അതിന്റെ വേദനയിൽ കഴിയുകയുണ്ടായി. ഇന്നലെ എന്റെ ഡയറി എടുത്തു മറച്ചു നോക്കിയപ്പോൾ അറിയാതെ ആ കാലങ്ങളിലെ ഒരു കുറിപ്പ് വായിക്കുകയുണ്ടായി. അത് എനിക്ക് ഏറെ രസകരമായി തോന്നി. നിങ്ങളുമായി അത് പങ്കുവയ്ക്കമെന്നും തോന്നി. 10 ജൂണ്‍ 2014 എന്റെ രസകരമായ ആ ഡയറി കുറിപ്പ് എവിടെ ചേർക്കട്ടെ.
       പ്രണയം മറ്റെല്ലാ ലഹരികലെപോലെയും ഒടുവിൽ തനി നിറം വെളിപെടുത്തും .  വിദ്ട്രോവൽ സിൻഡ്രോം അതിനും ഉണ്ട്. അതിന്റെ വ്യത്യസ്ത അവസ്തകളിലാണ്‌  ഞാൻ. ഞാൻ പ്രണയിച്ചവരുടെ ശാപമോ , എന്നെ പ്രണയിച്ചവരുടെ ശാപമോ എന്നറിയില്ല; ജീവിതത്തിൽ പ്രണയത്തിന്റെ അഭാവം എന്നെ എന്തെന്നില്ലാതെ വെറുപ്പിക്കുന്നു. ഞാൻ അടിമപ്പെട്ടു പോയ ആ വികാരത്തിനെ മെരുക്കാൻ എത്ര പണിപ്പെട്ടിട്ടും കഴിയുന്നില്ല.

        രതിക്ക് സ്ഥാനമാനങ്ങൾ ഇല്ലാത്ത പ്രണയം അസാധ്യമാണെന്ന് എഴുതിപ്പിടുപ്പിച്ച കുറിപ്പുകൾ  (പഴയ ഡയറി കുറിപ്പുകൾ) കാണുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്. ശരീരങ്ങൾ തുറന്നിട്ട വാതിലുകൾ ഒരുപാട് മറികടന്നു പോയിട്ടും, മനസ്സുടക്കുന്ന ശരീരം ഒരു പ്രത്യേകതയുമില്ലാത്ത ഒരാളുടേതാകുന്നു. അവിടെ ശരീരമോ, രതിയോ എന്നെ ഇത്തിരി പോലും ബാതിക്കുന്നില്ല. ഉണ്ടെങ്കിൽ അയാളെക്കാൾ സുന്ദരനായ എത്ര ആളുകളെ ഞാൻ കണ്ടിരിക്കുന്നു. പ്രണയമില്ലാതെ ഒരിക്കലും ഒരാളുമായി ശയിക്കാനാവില്ലെന്ന് ഞാൻ കണ്ടെത്തിയത് ഈ കാലത്താണ്. അതിനു കൊടുക്കേണ്ടി വന്ന വില ഒരു വർഷത്തോളം നീണ്ട ഒരു ഭയത്തിനു അടിമപ്പെടലാണ്. സർക്കാർ ആസ്പത്രിയുടെ മൈക്രോ ബയോളജി വിഭാഗത്തിൽ ഒരു മൂലയിലെ എയിഡ്സ് കേന്ദ്രത്തിൽ ഒരു പരിശോധന നടത്തുന്നതു വരെ എത്തിച്ച് ആ ഭയം അവസാനിച്ചുവെങ്കിലും (ഹൈപ്പോകോൻട്രിയാസിസ്സ് [3]). അതെന്റെ പ്രണയത്തിനും എനിക്കും നൽകിയ വിശുധത അപാരമായിരുന്നു.  ഹൈപ്പോകോൻട്രിയാസിസ്സിന്റെ  വിമലീകരണത്തിൽ ഞാൻ വളരെ വ്യക്തമായ ധാരണകളിൽ എത്തിയിരുന്നു. ആറേഴു വർഷക്കാലം ഞാൻ നടന്ന വഴികൾ തിരിച്ചു വിടാനും, പ്രണയം ഉണ്ടാകുന്നതു വരെ കാത്തിരിക്കാനുമുളള ശക്തിയാണ് അതെനിക്ക് തന്നത്.
Hypochondriasis also known as hypochondriahealth phobiahealth anxiety or illness anxiety disorder, refers to worry about having a serious illness. This debilitating condition is the result of an inaccurate perception of the condition of body or mind despite the absence of an actual medical condition. An individual suffering from hypochondriasis is known as a hypochondriac. Hypochondriacs become unduly alarmed about any physical or psychological symptoms they detect, no matter how minor the symptom may be, and are convinced that they have, or are about to be diagnosed with, a serious illness.
        ഒരാളെ കഠിനമായി പ്രണയിക്കുകയും, അയാളിൽ നിന്നു ഒഴിഞ്ഞു മാറാൻ അപാരമായി ആഗ്രഹിക്കുകയും ചെയുന്നത് പരസ്പര പൂരകങ്ങളാണ്‌. അത്തരം തോന്നലുകളിലാണ്‌ പ്രണയത്തിന്റെ അന്ത്യം തുടങ്ങുന്നത്. ആ അന്ത്യം തുടങ്ങിയിട്ട് ഏറെ വർഷങ്ങളായെങ്കിലും; സുന്ദരമായ, സുതാര്യമായ ഒരു കാക്കപ്പൊന്ന് കുട്ടികൾ സൂക്ഷികുന്നതുപോലെ, ഞാനും പ്രണയത്തെ സ്റ്റഫ് ചെയ്തെന്നേ ഉള്ളു. 

            മറക്കാൻ കഴിയില്ലെന്ന് വാശികാട്ടി. മറവിയുടെ വേദനയെ ഭയന്ന്, ഓർമ്മകളുടെ കൂർത്ത അഗ്രങ്ങളെ പേടിച്ച് ഞാൻ തയ്യാറായിരുന്നില്ല. ഇപ്പോഴും അതിനു തയ്യാറല്ല. നിന്റെ ഓർമ്മകൾ അങ്ങനെയായിരുന്നു. അതിന്റെ വിഷമാർന്ന വേരുകളിറക്കാൻ അത് പരാഗങ്ങളെ പോലെ എന്റെ മസ്തിഷ്കത്തിൽ പെയ്തിറങ്ങി.  ഈർപ്പമുള്ള നിലങ്ങൾ തേടി  അതിന്റെ വേരുകൾ എന്റെ ചിന്തകളെ വിഷംതീണ്ടിക്കൊണ്ട് ആഴങ്ങളിലേക്ക് ഊഴ്ന്നിറങ്ങി. എന്നാലും ചില സന്ദർഭങ്ങളിൽ നമുക്ക് മനസ്സു പറയുന്നത് യുക്തിയായി തോന്നുകയില്ല. സമൂഹത്തിന്റെ നിയമങ്ങളോട് പോരാടാനാവാതെ നാം ഉപേക്ഷിക്കുന്ന മനസ്സ് പിന്നീടു ഒരിക്കലും തിരിച്ചെടുക്കാനാവില്ല.
.
    നിങ്ങളെ പ്രണയിക്കുന്നവൻ തീർത്തും നിങ്ങളെ പ്രണയിക്കില്ലെന്ന അവസ്ഥ വരികയാണെങ്കിൽ കൂടുതൽ കാര്യങ്ങൾ പരീക്ഷിച്ച് വഷളാകുന്നതിന് മുൻപ് നിറുത്തുക. ഞാനത് ചെയ്തില്ല. മനസ്സു പറയുന്നത് കേട്ടു. ഞാൻ എന്നോട് തന്നെ കാട്ടിയിരുന്ന ബഹുമാനവും ആദരവുമാണ് എനിക്ക് പണയപ്പെടുത്തേണ്ടി വന്നത്. കുളയട്ടയുടെ ഉപമയിലേക്ക് താഴാൻ എനിക്ക് ആഗ്രഹമുണ്ടായുരുന്നില്ല. ലഹരിക്കടിമയാകുന്ന ഒരാൾ  ഏതു തരം താഴ്ന്ന പ്രവർത്തിയും ചെയ്യും. ഞാനും പ്രണയത്തിനുവേണ്ടി സ്വയം താഴ്ന്നു. എനി എത്ര മാത്രം താഴണം?

               വയ്യ; പ്രണയിക്കാനും, സ്നേഹിക്കാനുമൊന്നും  ഞാനില്ല. അതിനു കൊടുക്കേണ്ടി വരുന്ന വില എന്നെ ഭയപ്പെടുത്തുന്നു. അത് അർഹിക്കാത്തവന് കൂടിയാവുമ്പോൾ കൂടുതൽ വൃണപ്പെടുന്നു. ആദ്യ പ്രണയം പോലെ തന്നെയാണ് ആദ്യ പ്രണയ നൈരാശ്യവും. രണ്ടും ഓർക്കപ്പെടാൻ മാത്രം വൈകാരികമാണ്. മറ്റൊരാളുടെ മനസ്സ് പിടിച്ചടക്കാനാവാതെ വരുമ്പോൾ, സങ്കടമല്ല നിരാശയാണ് തോന്നുക. കഴിഞ്ഞു പോയ കാലത്തിന്റെ വിട്ടുമാറാത്ത  ഓർമകളെ മാടി വിളിച്ച്, ലാളിച്ച്, ഓമനിച്ച്, ഇതുപോലെ വീണ്ടും വീണ്ടും സുംഭവിച്ചിരുന്നെങ്കിലെന്നു ആശിച്ച്. ആ ആശകൾക്ക് ക്ഷിപ്രമരണം നേർന്ന്; തണുത്ത തറയിൽ മലർന്ന് കിടന്നു ഞാൻ ദൈവ സ്തുതി പാടും.

           നിന്നെ ഞാൻ പ്രണയിക്കുന്നു.  അതൊരു സത്യമായിരുന്നു.  നീ എത്ര തന്നെ തിരുത്തിയാലും, നിഷേധിച്ചാലും, അസാധ്യമെന്ന് തള്ളിപ്പറഞ്ഞാലും അത് അസത്യമാകുന്നില്ല. നാം പങ്കിട്ട കിടപ്പുമുറികളിൽ ഒടുവിൽ പ്രണയം ചത്തു മരവിച്ച ചേഷ്ഠകളുടെ വിലാപങ്ങളായി മാറിയപ്പോഴും, നിശബ്ദം നിന്നെ ഞാൻ പ്രണയിച്ചിരുന്നു. ഞാൻ മനസ്സിലാക്കണമായിരുന്നു; ഈ ബന്ധം ഒരു നീളൻ കിടക്കയിൽ നിന്ന് മറ്റൊരു നീളൻ കിടക്കയിൽ അവസാനിക്കാനുള്ളതാണെന്ന്.


         സുന്ദരമായ പ്രപഞ്ചകല്പനകളിൽ ഒന്നായി പ്രണയത്തെ നിർമിച്ചു. അതോടൊപ്പം പ്രണയത്തിന്റെ അഗാതമായ ദുഃഖവും. ഒരു മുഴുനീളൻ പ്രണയ കഥ അസാധ്യമാണ്. ജീവിതാവസാനം വരെ പ്രണയിക്കുക എന്നത് 'Happily Ever After' പോലൊരു മിത്താണ്, നാം കണ്ട സ്വപനങ്ങൾ തിന്നു ജീവിക്കുന്ന ഒരു വഴുവഴുപ്പൻ ആശയമാണ് 'ജീവിതകാലം മുഴുവനുള്ള പ്രണയും'; ഒരു ഉട്ടോപ്യൻ ആശയം. There is no 'happily ever after', there is only 'adjustments ever after'. ജീവിതാവസാനം വരെയുള്ള ഒരു പ്രണയത്തെ അന്വേഷിക്കുന്നത് നിറുത്തുക. പ്രണയും ഈ ക്ഷണത്തിൽ ജീവിക്കുന്ന വികാരമാണ്. മാജിക്‌ പോലെതന്നെ ക്ഷണനേരത്തെ രസം മാത്രം നൽകാനകുന്നതു.  പ്രണയും അക്ഷരാർഥത്തിൽ ലഹരിയാണ്. പ്രണയം വേദന മാത്രം തരാൻ തുടങ്ങുന്നുത് അതിന്റെ മരണത്തിന്റെ ലക്ഷണമാണ്. ആസ്വാദനം നഷ്‌ടമായ പ്രണയം ഉപേക്ഷിക്കുകയേ നിവർത്തിയുള്ളൂ.  

Comments

Popular posts from this blog

We will stop talking in the future.

We will stop talking slowly in the future. I might still be smoking the same old brand of cigarettes  we used to smoke. Or even keep the dresses  you left home after a quick visit. But. Slowly, in the future, we will stop talking. I might still listen to the same Playlist we created. Even keep the movies we love to watch over and over again. I swear I will keep the books  we kept exchanging, and sure,  I will go through the highlighted neon green letters. Over and over again. I will go through the old hard disk full of our selfies. The one on a rainy day in the cable cars over that dam and gardens, The one at the railway station when  I was saying you a brief good bye. The one where you looking at the stars,  I can barely see you but you still there,  looking at the stars and gazing at me often. But. Eventually, in the future, we will stop talking. I might call you occasionally over a long-distance phone call.  And I am sure I will ask about your ...

നിൻ്റെ മരിപ്പിൻ്റെ അന്ന്

  നിൻ്റെ മരിപ്പിന്റെ അന്നാവും ഞാൻ ആദ്യമായി നിൻ്റെ വീട്ടിലേക്ക് വരുന്നത്.  നീ പറഞ്ഞതുപോലെ തന്നെയുള്ള വീടിൻ്റെ മുന്നിലൊരു ടാർപോളിൻ വിരിച്ചു കാണും. കയറി വരുമ്പോൾ തന്നെ ആളുകൾ എന്നെ നോക്കി നിൽക്കും. ആരെന്ന് ഒരുപാട് നോട്ടങ്ങൾ ചുറ്റും വീഴും.  ഉത്തരങ്ങൾ ഒന്നും പറയാതെ നിന്നെ കിടത്തിയ ഇടനാഴികയിൽ ഞാൻ കയറിച്ചെല്ലും.  എന്നെ കാണുമ്പോൾ ഒരിക്കൽ കൂടി ശക്തിയെടുത്തു പെണ്ണുങ്ങൾ ഉറക്കെ കരയും. നീ മരിക്കുമ്പോൾ അവശേഷിക്കുന്ന ഒടുവിലത്തെ സാക്ഷി ഞാൻ മാത്രമാവുമെന്ന് ഞാനോർക്കും. കരച്ചിലിൻ്റെ കൂടെ ഞാനും ചേരും. എത്ര തന്നെ ഞാൻ നിലവിളിച്ചു കരഞ്ഞാലും ഇത്ര കരയുന്നത് എന്തിനെന്ന് ആളുകൾ കുശുകുശുക്കും. സുഹൃത്ത് ആയിരുന്നു, സീനിയർ ആയിരുന്നു, കൂടെ ജോലി ചെയ്യുന്ന ആളായിരുന്നു എന്നൊക്കെ പലരും അവകാശപ്പെടും.  ഞാൻ ഇയാളെ പ്രണയിച്ചിരുന്നെന്നു ഉറക്കെ പറയുമ്പോൾ നിരത്താൻ തെളിവുകൾ ഒന്നുമില്ലാതെ ഞാൻ പരിഭ്രാന്തിപ്പെടും. എൻ്റെ മകൻ അത്രക്കാരൻ അല്ലെന്ന് നിൻ്റെ അമ്മയും, വീട് മാറിയതാണെന്നു അച്ഛനും തുറന്നു വാദിക്കും.  ഇത്തരക്കാരെ കൊണ്ടു നടക്കാൻ ആവാത്ത അവസ്ഥയാണെന്ന് മരണാനന്തര ചടങ്ങുകൾ നോക്കുന്ന കാരണവർ ഇറക്കെ അഭിപ്രായപ്...

The last fight

അവസാനമായി വീണ്ടും ഉളുപ്പില്ലാതെ ഞങ്ങൾ വഴക്കിട്ടു പിരിഞ്ഞു. തീർപ്പ് പറയാതെ, ഉപചാരം പറഞ്ഞൊഴിയാതെ, തിരിഞ്ഞു നോട്ടവും, കണ്ണ് നിറയ്ക്കും വരെ ബസിൽ നിന്ന് നോക്കി നിക്കാതെയുമുള്ള യാത്ര അയപ്പ്. അഞ്ചു വർഷത്തെ പ്രണയം. വഴക്കിട്ടും, പരിഭവിച്ചും, തമ്മിൽ കാണാനുള്ള നീളൻ യാത്രകൾ നിരന്തരം ചെയ്തും ഉണ്ടാക്കിയെടുത്ത പ്രണയം. ഇത്രയധികം ഞാൻ ഒരു കാമുകന് വേണ്ടി യാത്ര ചെയ്തിട്ടില്ല. അവനും അങ്ങനെ തന്നെയാണെന്ന് വേണം പറയാൻ. അപരിചിതമായ പല ബസ്സ് റൂട്ടുകളും ഒരു പക്ഷെ പഠിച്ചെടുത്തു.  കോഴിക്കോട് നിന്ന് പാലക്കാട് ബസ്സ് കേറി അര്യമ്പാവ് ഇറങ്ങി കരിമ്പുഴ വഴി ശ്രീകൃഷ്ണപുരം. ബാപ്പുജി പാർക്ക് കഴിഞ്ഞുള്ള അടുത്ത സ്റ്റോപ്പ്. അവിടെയാണ് ഇറങ്ങേണ്ടത്.  അങ്കമാലി റയിൽവേ സ്റ്റേഷൻ ഇറങ്ങി നേരെ മുന്നിലുള്ള പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ നിന്ന് കൊരട്ടി ബസ്സ് കേറി ചിറങ്ങര എത്തും മുൻപേ ഇറങ്ങണം. അപ്പോളോ ആശപത്രി കഴിഞ്ഞാൽ അടുത്ത സ്റ്റോപ്പ്. ആശുപത്രി വലുതാണ്. ('You won't miss it.') മൈസൂരിൽ ഇറങ്ങി ഒരു uber വിളിച്ചാൽ മതി. കമ്പനിയുടെ ഫസ്റ്റ് ഗേറ്റിൽ നിറുത്തി തരും.  തമ്പുരാൻ മുക്കിൽ ഇറങ്ങി കമ്പനിക്ക് അടുത്തുള്ള വഴിയിലൂടെ ഉള്ളോട്ട് ഒന്ന് നടന്ന...