കടലിനു കാറ്റു
കൂട്ടില്ലാത്ത സമയത്ത്.
സൂര്യന് താമര
കൂട്ടില്ലാത്ത നേരത്ത്.
ഇല്ലാതാകാൻ
കഴിഞ്ഞവന്റെ സന്തോഷമാണ്
ഞാൻ.
ഉണ്ടാക്കാൻ
പ്രേരിപ്പിക്കുന്നവന്റെ
പ്രേരണയാണ് ഞാൻ.
വായുവിൽ നിന്ന്
വെള്ളരിപ്രവുണ്ടാക്കുന്നവന്റെ
വിശ്വാസമാണ് ഞാൻ.
തോൽവിയിലും
നേരുകാണുന്നവന്റെ
യുക്തിയാണ് ഞാൻ.
നിസ്സാരന്റെ
ഗംബീര്യവും, വിഡ്ഢിയുടെ
ബുദ്ധിയുമാണ് ഞാൻ.
ഞാൻ ഞാനാകുന്നു
എന്നതിലും;
ഞാൻ, ഞാൻ തന്നെയകുമെന്നതിലും,
ഞാൻ നീയകുന്നില്ലെന്നതിലും,
ഞാൻ സന്തോഷിക്കുന്നു.
വായിച്ചു, കൊള്ളാം. ആശംസകള്
ReplyDeletethank you :)
Delete