ഓർമ്മക്കുറവ് | Ormakkuravu

മഞ്ഞുരുകുന്ന പ്രഭാതങ്ങൾ
നീയോർക്കുന്നുവോ?
ഇലപൊഴിയൻ
സായാഹ്നങ്ങൾ
ഓർമ്മയില്ലേ ?
വായനശാലയിലെ
ആളില്ലാമൂലകൾ ?
കുടചാദ്രിയിലെ
ചൂടു പിടിക്കാത്ത കാടുകൾ ?
കുളിമുറിയിലെ പതയുന്ന
ഓർമ്മകൾ....



ശരി, ഓർമ്മയില്ലെങ്കിൽ
ഞാനോർമ്മ പ്പെടുത്താം.
ഓർമ്മക്കുറവിന്റെ  പിശകാണല്ലോ കാലം.

നിന്റെ തൊലിയുടെ
ആസക്തി പിടിപ്പിക്കുന്ന മണത്തിന്റെ,
അസാധാരണമായി ഒന്നുമില്ലെങ്കിലും
എനിക്കു കണ്ണ് എടുക്കാനാവാത്ത  ചുണ്ടുകളുടെ,
നീ എനിക്കു തന്ന നക്ഷത്ര രാജ്യത്തിന്റെ,
നാം ഒന്നിച്ചനുഭവിച്ച
അഭൗമ വികാരത്തിന്റെ ,
ഭൂമിയിൽ അധമമായി ഒന്നുമില്ലെന്ന്
ഒറച്ച് കെട്ടിയാടിയ കളിക്കോലങ്ങളുടെ,
മെലിയൻ നാൽക്കാലിക്കിടക്കതൻ
മുറുമുറുപ്പുകളുടെ,
ഓർമ്മകൾ.

നീ നിന്റെ
മറവിയുടെ കണികയെ
നിന്റെ ഓർമക്കുറവിന്റെ
ആ കോശത്തെ
ഒന്നെനിക്ക് കടംതരൂ....
          *   *   *
ഞാൻ എങ്ങനെ മറക്കും.
മറക്കാൻ നീ ആവർത്തിച്ചു
പറയുമ്പോഴും എനിക്കാവില്ല.
ആ ഓർമകളുടെ സങ്കീർണതയായിരുന്നില്ലേ
ഒരിക്കൽ നീയും ഞാനും.

Comments

  1. ഓർമ്മക്കവിത നന്നായി. ചില കുഞ്ഞ്‌ അക്ഷരപ്പിശകുകൾ വായനയ്ക്കിടയിൽ കല്ലുകടിയായി. ഇനിയെഴുതുമ്പൊ അതൊഴിവാക്കാനോർത്തോളൂ. :)


    ശുഭാശംസകൾ.......

    ReplyDelete
    Replies
    1. Thank you. aksharapishaku oru guru shapam pole koodiyirikkunnu. njan shramichu varunnu. thurannu parayan madikanikkathathinu valare nani.

      Delete
  2. ഓര്‍മ്മകളുണ്ടായിരുന്നില്ലെങ്കില്‍!!

    ReplyDelete

Post a Comment

Popular Posts