സമയവും കാലവും ഇല്ലായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന അവസ്ഥ ദയനീയമാണ്. ഞാനിപ്പോൾ ആ ദയനീയ അവസ്ഥയിലാണ്. കഥകൾ പറയാൻ കഥകളില്ലാതെ, എവിടുന്നു തുടങ്ങണമെന്ന് ഒരു ചിന്തയുമില്ലതെ ഞാൻ കഥപറയാൻ പോവുകയാണ്. ഒരിക്കലും തനിക്കു മുന്നിൽ വാതിലുകൾ ഇനിമേൽ തുറക്കുകയില്ലെന്ന നിരാശയിലാണ് കഥ തുടങ്ങുന്നത്; അവിടെ തന്നെയുള്ള ഏകാന്തതയിൽ അവസാനിക്കുകയും ചെയ്യുന്നു.
* * *
ഒരായിരം ഇലകൾ ഒരുമിച്ചോഴുകുന്ന ഒരു പുഴയായിരിക്കും മിക്ക ഇടവഴികളും. ഇവിടെയും കാര്യം വ്യത്യസ്തമല്ല. ലക്ഷക്കണക്കിന് ഇലകൾ, നിറമുള്ളതും - ഇല്ലാത്തവയും, ചിലയ്ക്കുന്നതും - അല്ലാത്തതും ഒന്നിച്ചു ഒഴുകുന്നു. അവയെല്ലാം അവളെ തുറിച്ചു നോക്കി കൊണ്ടിരുന്നു. ഇന്നവിടെ അവൾ ഏകയാണ്. ഒരു ലക്ഷ്യം മാത്രം ഇരുട്ട് കനക്കുന്നതിനു മുൻപ് വീടിന്റെ പടി അണയണം. ഇനി ഈ ഒരു വളവുകൂടി കഴിഞ്ഞു ആശാരിക്കണ്ടിയിലെ പൊട്ടകിണറും, അമ്പലകോത്തെ പടിപ്പുരയും കഴിഞ്ഞാൽ വീടെത്തി. വീട്ടു പേരുകൾ കേട്ടാൽ എൻപതുകളിലെ നോവലുകളിൽ നിന്നു ചാടിയതാണെന്ന് തോന്നും. അക്കാലത്ത് പ്രതാപം എടുത്തറിയിച്ചിരുന്ന, പുരപ്പുറം കാണാത്ത ഉയരത്തിലുള്ള പടിപ്പുരകൾ എന്ന് നോക്കുകുത്തികളാണ്. പലതും ദ്രവിച്ചു വീണു, അല്ലാത്തവ പൊളിച്ചു നീക്കി ടാറിട്ട റോഡുകൾ വെച്ചു. ഇവയൊന്നും അല്ലാത്തവ സദാ അടഞ്ഞുകിടന്നു. അവ സന്ദ്യമയങ്ങുമ്പോൾ ജീവൻവച്ച് കരയും. പഴയ മച്ചക കഥകൾ പറയും. വഴിയിലൂടെ പോകുന്നവരെ നോക്കിപ്പേടിപ്പിച്ച് മതികെട്ടു ചിരിക്കും, ചിലത് ആ ചിരിയിൽ പൊളിഞ്ഞു പൊടിയായി, വെൻചിതലുകളെ പ്രസവിക്കും. ചിതലുകൾ പുതിയ പോറ്റമ്മയെ അന്വേഷിച്ചു നാലുപാടും നിലവിളിചോടും. ഇതോക്കെകണ്ട് സന്ധ്യമയങ്ങും, കാറ്റ് നിശ്വസമിടും, ഇടവഴികൾ ചിലയ്ക്കും, ഇടവഴികൾ ഒരുമിച്ചുകൂടിയും തമ്മിൽ പിരിഞ്ഞും വളഞ്ഞു പുളഞ്ഞ് അനന്തതയിലേക്ക് ഒഴുകും.
ആകാശത്തിനു നീല നിറം കൂടിക്കൊണ്ടിരിക്കുന്നു. വെളിച്ചം നന്നേ കുറഞ്ഞിരിക്കുന്നു. എന്നാലും ഇടവഴി ഇപ്പോഴും തെളിഞ്ഞുകിടക്കുന്നു . അരികിലെ പുല്ലുകളിൽ മിന്നാമിന്നിയെ കാത്തിരിക്കുന്ന, പെണ്‍ പുഴുക്കൾ പ്രകാശിച്ചു കൊണ്ടിരുന്നു. ഒന്ന് സുംഗമിക്കാൻ വേണ്ടി.
അവൾ ബാഗ് മുറുകെപ്പിടിച്ചു. നെറ്റിയിലെ വിയർപ്പു തുള്ളികൾ വിണ്ടുകീറിയ മതിലുകൾ വലിച്ചു കുടിച്ചു കൊണ്ടിരുന്നു. കഴുകാത്ത ചോറുപാത്രത്തിന്റെ മണവും പേറി അവൾ നടന്നു. ലക്ഷ്മിയേടത്തി വിളിച്ചതാണ് കടവ് വഴി പോകാമെന്ന് പറഞ്ഞു അവർ കാറിന്റെ വാതിൽ തുറന്നിട്ടതാണ്; പോയില്ല. മടുപ്പിക്കുന്ന അവരുടെ വർത്തമാനം കേൾക്കാൻ വയ്യ. കഴിഞ്ഞ ദിവസം തന്നെ ലക്ഷ്മിയേടത്തി എന്നോട് ജാതി ചോദിച്ച മനസ്സിലാക്കിയിരുന്നു. ജാതി ഭോതം അസ്ഥിക്ക് പിടിച്ച പുതുതലമുറയിലെ കൊച്ചുതബുരട്ടിയോടു, നായരാണ് താനെന്നു കള്ളം പറയേണ്ടി വന്നു. വല്ലപ്പോഴും ഉള്ള കാർ യാത്രകൾ എന്തിനാണ് മുടക്കുന്നത്? പിന്നീടു ആലോചിച്ചപ്പോൾ തോന്നി വേണ്ടായിരുന്നു എന്ന്. എന്റെ ജാതിക്കു എന്താണ് കുഴപ്പം? സാക്ഷാൽ ശ്രീനാരായണഗുരു ഭഗവാൻ ജനിച്ചത് എന്റെ ജതിയിലല്ലെ? മഹാകവി കുമാരനാശാൻ, വാഗ്ഭടാനന്ത ഗുരുദേവർ, നിത്യചൈതന്യ യതി, Dr. പല്പു, പൊറ്റകാട്ട്, ഒ. വി. വിജയൻ, വി. എസ്. അച്ചുതാനന്ദൻ, ഐ. വി. ശശി, ഷാജി. എൻ കരുണ്‍ ഇവരൊക്കെ എന്റെ ജാതിക്കാരാണ്. ഇവരോടൊക്കെ ആരെങ്കിലും ജാതിചോദിച്ചു കാണുമോ? ശ്രീനാരായണഗുരു ഇന്നു ജീവിചിരുന്നെങ്കിൽ തീർച്ചയായും ആരെങ്കിലും ചോദിച്ചേനെ!. ചുരുങ്ങിയത് ഒരു നൂറുതവണയെങ്കിലും ഞാൻ പിന്നാക്കസമുദായമാണെന്ന് സെർട്ടിഫൈ ചെയ്യപെട്ടിരിക്കുന്നു. ഗുരുവിനു ആ അവസ്ഥ വന്നില്ലല്ലോ. വളരെ നന്ദി ഭഗവാനേ! ജാതിയും മതവും ഉള്ളിലോതുക്കാനാണോ ആവോ അവർ പഠിപ്പിച്ചത്? 'ജാതി ചോദിക്കരുത്' എന്നാൽ - ചോദിക്കരുത്, സൂത്രത്തിൽ മനസ്സിലാക്കി പെരുമാറൂ എന്നായിരുന്നോ ആവോ അർഥം? ഹും..ഏതായാലും ജാതി പറഞ്ഞു ഞാൻ ഒരു കാർ യാത്രമുടക്കാൻ തയ്യാറല്ല. എന്തല്ലമോ ചിന്തിക്കുന്നു. ചിലപ്പോൾ അങ്ങനെ ആണ് ചിന്തകൾ.
വേഗത്തിൽ കാലടികൾ വച്ചവൾ, മുന്നോട്ടെക്കാഞ്ഞു നടന്നു. വളവ് അടുത്തു അവൾക്കെന്തോ പേടിയായി. അത് ഇടവഴികളുടെ കൂടപ്പിറപ്പാണ്. പേടി ആ ഇടവഴികളിൽ കറുത്ത് വിരിഞ്ഞിരിന്നു. അതിന്റെ ശതകോടി ( അല്ലെങ്കിൽ അതിലും കൂടുതൽ ) കറുത്ത ഗന്ധകണങ്ങൾ അവിടം മൊത്തം മൂടികഴിഞ്ഞിരുന്നു. ഇരുട്ടേറുമ്പോൾ കൂടുതൽ വിരിയുന്ന കറുത്ത പുഷ്പ്പമാണ് പേടി.
പലപ്പോഴും നമ്മളൊരു അടിമയാണ്. വിചാരങ്ങളുടെയും വികാരങ്ങളുടെയും അടിമ. ഈ അവസ്ഥയിൽ നിന്നു മനുഷ്യന് മോചനമില്ല. അവള്ക്കും. നാമെല്ലാം ചെയ്യുന്നപോലെ കുറെ ദൈവങ്ങളുടെയും, അവരുടെ ഭാര്യമാരുടെയും, രഹസ്യ ഭാര്യമാരുടെയും പേരുകൾ അവളും പഠിച്ചു വച്ചിരുന്നു. അതുകൊണ്ട് മുൻപേതന്നെ ഏതു പേര് ഉരുവിടണമെന്നു അവളൊന്നു ആലോചിച്ചു. ഒന്നുറപ്പാണ് പേരുവിളിച്ചവരൊക്കെ ഒരേ ബന്ധുക്കൾ.
പലപ്പോഴും നമ്മളൊരു അടിമയാണ്. വിചാരങ്ങളുടെയും വികാരങ്ങളുടെയും അടിമ. ഈ അവസ്ഥയിൽ നിന്നു മനുഷ്യന് മോചനമില്ല. അവള്ക്കും. നാമെല്ലാം ചെയ്യുന്നപോലെ കുറെ ദൈവങ്ങളുടെയും, അവരുടെ ഭാര്യമാരുടെയും, രഹസ്യ ഭാര്യമാരുടെയും പേരുകൾ അവളും പഠിച്ചു വച്ചിരുന്നു. അതുകൊണ്ട് മുൻപേതന്നെ ഏതു പേര് ഉരുവിടണമെന്നു അവളൊന്നു ആലോചിച്ചു. ഒന്നുറപ്പാണ് പേരുവിളിച്ചവരൊക്കെ ഒരേ ബന്ധുക്കൾ.
വളവുകൾ എനിക്കും, നിങ്ങൾക്കും പേടിയാണ്. അതുകൊണ്ട് നെടുനീർന്ന ബൈപാസ്സുകൾ നമ്മളിഷ്ടപ്പെടുന്നു. അവളും അങ്ങനെതന്നെ. അവളും പേടിക്കുന്നു. പത്രത്തിലെ ആളൊഴിഞ്ഞ വളവുകളും, വഴികളും അവൾക്കു മുന്നിൽ ചുമന്ന വരകൾ കോറിയിട്ടുകൊണ്ടിരുന്നു. ആ വരകൾ ആകാശത്ത് ഉയിർത്തെഴുന്നേറ്റു മുറിവേറ്റ പെണ്‍രൂപങ്ങളായി. ഒരുമിച്ചവർ പറഞ്ഞു വളവുകൾ കെണികളാണ്. വളവുകൾ എന്തെല്ലാമോ പ്രതീക്ഷിച്ചിരിക്കുന്നു ഇരകളെ ആണോ ഇരപിടിയന്മാരെയാണോ കാത്തിരിക്കുന്നത് എന്നുമാത്രമാണ് സംശയം.
അവൾ വിയർത്തു കൊണ്ട് വളവു തിരിഞ്ഞതും ഒരു കറുത്ത പുരുഷരൂപം മുന്നിൽ. വെളിച്ചം അതിന്റെ പ്രക്രിയകളും, പ്രതിക്രിയകളും അയാൾക്ക് ചുറ്റും നിറുത്തി വച്ചിരുന്നു. ആ കറുപ്പിലേക്ക് എല്ലാം അലിഞ്ഞില്ലാതാകുന്നപോലെ, ഒരു തമോഗർത്തം പോലെ. അവൾ കൂടുതൽ താമസിച്ചില്ല അവസാനത്തെ അടവു പ്രയോഗിച്ചു. കണ്ണുകൾ ഇറുക്കെ അടച്ചു. പണ്ടൊരു പൂച്ച ചെയ്തപോലെ; പേടി കണ്‍പോളയിൽ അടിഞ്ഞു. പേശികൾ അയഞ്ഞ് അലിഞ്ഞുപോയി. ഹൃദത്തിനു അതിന്റെ ആവരണം തികയാത്തപോലെ ഞെരുങ്ങി മിടിച്ചു. തലച്ചോർ കലങ്ങിതിരിഞ്ഞു ആവിയായിപോയി . ബാഗ് തോളിൽനിന്നെടുത്തു മാറോടണച്ചതല്ലാതെ അവളൊന്നും ചെയ്തില്ല. ഇലകളനങ്ങുന്ന ശബ്ദം അടുത്ത് അടുത്ത് വന്നു. അവൾ പിന്നോട്ടായാൻ ശ്രമിച്ചു. ശ്രമം വിഫലമാക്കികൊണ്ട് ചോര ശരീരത്തെ ഓടിനടന്നു തണുപിച്ചു. മരവിപിച്ചു.
അയാളുടെ നിശ്വാസം കേൾക്കാം. ഇപ്പോഴറിയാം. പേടി കണ്‍പോളകൾ തുളച്ചു തലച്ചോറിൽ രാസപ്രവർത്തനങ്ങൾ നടത്തി. പുതിയ ചിത്രങ്ങൾ. പുതിയ തലകെട്ടുകൾ. ജാതി പറഞ്ഞു ഖോഷിക്കുന്ന പ്രത്യേക തലകെട്ടുകൾ. അതുപറഞ്ഞു പെണ്‍കുട്ടികളെ അച്ഛനിൽ നിന്നകറ്റുന്ന അമ്മമാർ. ഞാനാ തലകെട്ടുകളാകുവാൻ പോകുന്നു. കൈകളെ ഉയര്. അതിനു കൈകളവിടുണ്ടോ?
തണുത്ത രണ്ടു മാംസകഷ്ണങ്ങൾ. ചുണ്ടുകൾ. അവളുടെ നെറ്റിയിൽ വീണു. പിന്നെ ഒരു കലപില ശബ്ദം. അത് ദൂരേക്ക് മഞ്ഞു. അവൾ സർവ്വശക്തിയുമെടുത്ത് തിരിഞ്ഞു നോക്കി. മുട്ടറ്റം മാത്രമുള്ള ലുങ്കി ഉടുത്തു, കൈകൾ രണ്ടും ഉയർത്തി ആട്ടി, ഒപ്പം കാലുകൾ കൊണ്ട് ചവലകൾ തട്ടിത്തെറുപ്പിച്ചുകൊണ്ട് അയാൾ ഓടിപ്പോയി. പെടുന്നനെ നിശബ്ധത വായുവിലൂടെ വ്യാപിച്ചു. ഏകാന്തയായ അവൾക്കു മുന്നിലേക്ക് ഒരു പഴുത്ത ഉപൂറ്റി ഇല വീണു. അത് മന്ജാടിക്കുരുക്കളുടെ മുകളിൽ ശാന്തമായി വന്നിരുന്നു. തിരിഞ്ഞ നിപ്പിൽനിന്നവൾ ഒന്നനങ്ങി. മന്ജാടിക്കുരുവിനു ഇപോഴും ചുവപ്പ് നിറം തന്നെ. നീണ്ടഇടവഴി മുറിഞ്ഞില്ലാതായ പോലെ. അവൾ മുന്നോട്ടു നടന്നു. കാറ്റു അവളുടെ കൂടെ നടന്നു. നെറ്റിയിലെ തണുപ്പു കാറ്റിനൊപ്പം കൂടി. അവളുടെ ചിന്തകളിൽ അയാൾ വീണ്ടും ചുംബിച്ചുകൊണ്ടേയിരുന്നു. ഒരിക്കൽ കൂടി അവൾ ആലോചിച്ചു. നെറ്റിയിലെ തണുപ്പു നീറ്റലായി. അന്നുറക്കം വരാതെ അവൾ തിരിഞ്ഞു കിടന്നപ്പോൾ അവൾ ഉറപിച്ചു ഇനി ലക്ഷ്മിയേടത്തിയുടെ കൂടെയേ വരൂ. നെറ്റിയിലെ തണുപ്പ് സീലിംഗ് ഫാനിന്റെ കാറ്റിനൊത്തു കൂടി. പേടി വീണ്ടും കണ്ണുകളെ മയക്കി . രാത്രിയുടെ മറവിൽ ഇടവഴികളിൽ ഭയത്തിന്റെ പുതിയ കറുത്ത പൂവുകൾ വിരിഞ്ഞു; അതിൽ നിന്ന് ലക്ഷോപലക്ഷം പരാഗങ്ങൾ ഉയർന്നു. രാത്രി നിശബ്ദയായി.
ഇടവഴികളില്‍ ഭയം നല്ലതാണ്. കഥ കൊള്ളാം
ReplyDelete