ആമി ഒരു ബീജഗണിതം


ആമി ഒരു ബീജഗണിതം ആയിരുന്നു.
അറിയാത്തതിനെ 
"x" എന്ന് വിളിച്ചു
മുന്നോട്ടു പോയിരുന്ന ഒരു
ബീജഗണിതം.
അറിവില്ലായ്മയുടെ അറിവുകളില്‍
എവിടെയോ
അവളെ ചികഞ്ഞ പുരുഷനും,
തെറ്റുകളുടെ ശരികളില്‍
എവിടെയോ
അവള്‍ പ്രണയിച്ച പുരുഷനും,
കൂട്ടുകയും കുറക്കുകയും,
ഗുണിക്കുകയും, ഹരിക്കുകയും ചെയ്തു.


അതിന്ന് ഉത്തരം (= ജീവിതം)
കാണാനാകാതെ
ഒടുവില്‍ ആ  കണക്കു
പേക്ഷിച്ചവര്‍ ബ്രമരമായി
പറന്നു പോകവേ......

കുറ്റഭോതത്തിന്‍റെ
ബലികല്ലുകളിൽ  
ഒരു മഴക്കാലം തലതല്ലി ചത്തൊടുങ്ങവേ.
ചിദ്രിച്ച ഭ്രൂണങ്ങൾ 
മടക്കയാത്രയ്ക്ക് വന്നവഴി 
തിരക്കിട്ടു തിരയുന്നെന്തിനോ.
പുതിയ മുഖമൂടികൾ.
പുതിയ കോപ്പ് കൂത്തുകൾ.

ചോദ്യമില്ലാതെ
ഉത്തരമില്ലാതെ
 ബീജഗണിതം
പിടയ്കവെ; ആശാന്‍റെ
കാവ്യത്തിലെ  പോലെ നീയും
മോക്ഷത്തോടെ
പറന്നകന്നുവാ? വലിയ
സ്വര്‍ഗ്ഗ ദ്വീപുകള്‍ക്ക്‌ കുറുകെയാ
ബ്രഹ്മത്തെ പുല്‍കാന്‍.
സമയം മറന്നു പൂവിട്ട 
നീർമാതളമേ നമസ്കാരം ...

Comments

  1. നല്ല കവിത.


    ശുഭാശംസകൾ.....

    ReplyDelete
  2. നീര്‍മാതളം പൂത്ത കാലം

    ReplyDelete

Post a Comment

Popular Posts