ENTE DIARY KURIPPUKALIL ONNU

എന്‍റെ ഡയറിക്കുറിപ്പുകളില്‍ ഒന്ന്   
                                                    
ദുര്‍ഗടം പിടിച്ച ഒരു കര്‍ക്കിടകം കൂടി വന്നു. മഴ പെയുത് പെയുത് നിറച്ച തണ്ണീര്‍ തടങ്ങളും, വഴിഞ്ഞൊഴുകുന്ന പുഴകളും "ആനത്തല ഓണക്കാനുള്ള' പത്തു വൈലുംയി ഒരു ദുഷിച്ച കര്കിടകം കൂടി എത്തിച്ചേര്‍ന്നു.
                                                          എന്തിനാണ് കര്‍ക്കിടകത്തിന് എത്ര ധുഷിപ്പ് എന്നത് എനിക്കറിയില്ല. എന്നിരുന്നാലും കര്‍ക്കിടകത്തിലെ തണുപ്പ് എല്ല് തുളയ്ക്കാന്‍ ശക്തിയുണ്ടെന്ന് ഉറക്കം വരാത്ത പല രാത്രികളിലും ഞാന്‍ മനസ്സിലാക്കി. മൂത്രം നിറഞ്ഞ എന്‍റെ മൂത്രസഞ്ചിക്ക് പിടിച്ചു നില്കാന്‍ കഴിയാത്ത ഒരു മാസം കൂടിയാണ് കര്‍ക്കിടകം. ചീപോതിയും രാമനും നിഴല്‍ കെട്ടി ആടുന്ന ഈ മാസം വിചിത്രവും ഭക്തിസന്ത്രവുമാണ്. ചീവീടുകളുടെ ശബ്ദം മുറുകുന്ന ഈ സന്ധ്യയില്‍ ഞാന്‍ ഇരുന്നു എഴുതുകയാണ്.
                                                         ഇന്നലെ പേത മഴയില്‍ ഉറവയെടുത്ത തെളിഞ്ഞ വെള്ളം എന്‍റെ കാലിലൂടെ ഒഴുകിയപ്പോള്‍ അവയ്ക്ക് മഴയുടെ കുളിര്മയല്ലയിരുന്നു കണ്ണുനീരിന്റെ ചൂടായിരുന്നു.
പിന്നെ ആ കണ്ണ് നീര്‍ ഏകാന്തതയുടെ അന്തകരത്തില്‍ വീണു ചിതറിയ ശേഷവും, ഞാന്‍ ബാല്യത്തിന്റെ ഗ്രിഹാതുര്‍വത്വത്തിലായിരുന്നു. എം. ടി. ക്ക് ഓര്‍ത്തെടുക്കാന്‍ ബാല്യത്തിന്‍റെ കണ്ണാന്തളി പൂക്കളെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ എനിക്ക് ഓര്‍ക്കാന്‍ കറുപ്പിലും വെളുപ്പിലും എഴുതപ്പെട്ട ഒരുപാടു മങ്ങിയ പ്രഹേളികകള്‍ മാത്രമാണ്. എന്നാണ് ബാല്യം പടിഇറങ്ങിയത് എന്നോര്‍മയില്ല. കൗമാരം മൂകിനു താഴെ ചെറുതായി കിളിര്‍ത്തു തുടങ്ങിയപ്പോഴാണോ ? അതു എനിക്ക് ബാല്യമീ ഇല്ലായിരുന്നോ? ഏതൊരാള്‍ക്കും ബാല്യം നല്‍കുന്ന ഓര്‍മ്മകള്‍ കൌമരത്തിന്‍റെ സ്നിഗ്ധ സങ്കല്പങ്ങലെക്കള്‍ കുളിരുട്ടവയാണ്. എന്നാല്‍ എനിക്കോര്‍ക്കാന്‍ ഓര്‍മ്മകള്‍ എല്ലാ. ബാല്യത്തിന്‍റെ രണ്ടാം പകുതിയില്‍ ഏതോ മച്ചിന്‍പുറത്ത് ഞാന്‍ മറന്നു വച്ച മനസ്സിനെ തിരിച്ചെടുക്കാന്‍ ഒരു പക്ഷെ എന്നുന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ചിത്രപ്പണി ചെയ്ത പൂട്ടിനകത്ത്‌ ഇതുപോലൊരു കര്‍ക്കിടകത്തില്‍ ഞാന്‍ ചെമ്പക ചോട്ടില്‍ എറിഞ്ഞിട്ടു പോന്ന ആ വീണ പൂവ്, ആ വെളുത്ത ചെബകപൂവ് എന്‍റെ ബാല്യമായിരുന്നു. അവിടെ എവിടെയോ എന്നും എന്‍റെ നഷ്ട്ട ബാല്യം ഉണ്ടെന്നു ഒരു മുത്തശ്ശിക്കഥ കേട്ട കുട്ടിയെ പോലെ ഞാന്‍ സ്വപ്നം കാണും. എന്നിട്ട് എന്നും ആ വീണ പൂവകളെടുത്തു തൊട്ടും തലൂടിയും ഞാന്‍ ഇരിക്കാറുണ്ടായിരുന്നു. സത്യം, എന്താ വിശ്വാസം വരുന്നില്ലേ ?
                                                         പിന്നീടൊരു ചെറിയ നഷടബോധത്തോടെ ഞാന്‍ നലുച്ചുവരുകളാല്‍ ചുറ്റപ്പെട്ട എന്‍റെ ലോകത്തേക്ക്  തിരിച്ചുവരും. അപ്പോഴേക്കും അവിടെ കുറ്റവും നഷ്ട്ടവും ബോതവും ചേര്‍ന്ന് വിവിദ തലങ്ങള്‍ സൃഷ്ട്ടിചിരിക്കും. ഞാനപ്പോള്‍ അവിടെ ഇരുന്നു എന്തെന്നില്ലാതെ വിങ്ങിപ്പൊട്ടും. എന്‍റെ കണ്ണുകളില്‍ ഉപ്പിന്റെ വെല്ലും നിറയും. വെളുത്ത ആ കണ്ണുനീരുകള്‍ അവിടെ തന്നെ ചാടി ആത്മഹത്യ ചെയ്തുകളയും. അങ്ങനെ കര്‍ക്കിടകത്തില്‍ ഞാന്‍ ഏകനായി ഇരിക്കും. പക്ഷെ അപ്പോഴീക്കും കൗമാരം എന്നെ മാടിവിളിക്കും. ഞാന്‍ ഓടി ചെന്ന് മുറ്റത്തിറങ്ങി എന്‍റെ മഴത്തുള്ളികളെ ഉമ്മ വയ്ക്കുമ്പോള്‍ എതിരേ വന്ന ശീത കാറ്റു എന്നോട് മന്ത്രിക്കും, നീ ഒരു യുവാവായിരിക്കുന്നു; ബാല്യം നിന്നില്‍ അവശേഷിക്കുന്നില്ല. എങ്ങനെ കണ്വന്തരം പലതും പറഞ്ഞു അതങ്ങ് ഒഴുകി പോകും. ഞാന്‍ അപ്പോള്‍ മഴയെ ചുംബിക്കാനും വരിപുണരാനും വാലില്‍ എവിടെയോ ഒരു ശരീരത്തിന്‍റെ ചൂട് കണ്ടെത്താനും ശ്രമിച്ചുകൊണ്ടിരിക്കുകയായിരിക്കും. വല കൊഞ്ചി കൊഞ്ചി എന്‍റെ തോളില്‍ തലവച്ചു കാതില്‍ പറയും. നീ ഒരു യുവാവായിരിക്കുന്നു. അവളുടെ ശരീരം എന്നോട് കൂടുതല്‍ അടുത്തതായി ഞാന്‍ അറിഞ്ഞു. ഞാന്‍ അറിഞ്ഞു, ഞാന്‍ യുവാവായി.                                 

Comments

Popular Posts