by Cristóbal Escanilla |
നിന്നോട് പറയണമെന്നുണ്ട്.
ഒരു വൈകുന്നേരത്തിനോ
ഒരു ചുംബനത്തിനോ
ആയിരുന്നില്ല
ഞാൻ പ്രണയിച്ചിരുന്നത്
ഒരായിരം വൈകുന്നേരങ്ങൾക്കും
ഒരായിരം ചുംബനങ്ങൾക്കുമായിരുന്നു
ഓർമ്മകളിൽ നീ ചിന്തിപ്പോയ
നിറങ്ങൾക്കും
കിടകയിൽ ഒഴിച്ചിട്ടുപ്പോയ
ഭ്രാന്തൻ ആവേശങ്ങൾക്കും
നന്ദി
തുടങ്ങിയേടത്തേക്ക് തന്നെ
കൊണ്ടു ചെന്നാക്കി
ഉളുപ്പില്ലാതെ നീ
ഒടുവിൽ വിട പറഞ്ഞ്
മടങ്ങുകയാണ്
നമ്മളിരുവരും ദൂരങ്ങളിലേക്ക്
ഒഴുകുകയാണ്
സമാന്തരമായി,
കലർപ്പില്ലാതെ,
കൂടിച്ചേരാതെ.
(വിടപറയാൻ തന്നെയാണ്
വസന്തമെത്തുന്നതെന്ന്
ആർക്കാണറിയാത്തത്!)
നിറങ്ങൾക്കും
കിടകയിൽ ഒഴിച്ചിട്ടുപ്പോയ
ഭ്രാന്തൻ ആവേശങ്ങൾക്കും
നന്ദി
തുടങ്ങിയേടത്തേക്ക് തന്നെ
കൊണ്ടു ചെന്നാക്കി
ഉളുപ്പില്ലാതെ നീ
ഒടുവിൽ വിട പറഞ്ഞ്
മടങ്ങുകയാണ്
നമ്മളിരുവരും ദൂരങ്ങളിലേക്ക്
ഒഴുകുകയാണ്
സമാന്തരമായി,
കലർപ്പില്ലാതെ,
കൂടിച്ചേരാതെ.
(വിടപറയാൻ തന്നെയാണ്
വസന്തമെത്തുന്നതെന്ന്
ആർക്കാണറിയാത്തത്!)
-എന്ന്,
നിറങ്ങളും, ഭ്രാന്തും, അവേശവും,
ഓർമയും, കിടക്കയും, വസന്തവും
ഒന്നുമില്ലാതെ നിന്നെക്കുറിച്ച് കവിത
എഴുതാനറിയാത്ത ക്ലീഷേ കവി.
*പേര്*
*ഒപ്പ്*
Comments
Post a Comment