Skip to main content

Posts

Showing posts from June, 2016

വൈദ്യ ശാത്ര വിദ്യാർത്ഥിയോട് - ബാലചന്ദ്രൻ ചുള്ളിക്കാട്

Photo by Mathew MacQuarrie on Unsplash  ഞാൻ മരിക്കുമ്പോൾ ശവം നിനക്കു തരും എന്‍റെ മസ്തിഷ്‌കം നീ പരിശോധിക്കും ഉന്മാദത്തിന്‍റെ ഉറവിടം കണ്ടെത്താനാവില്ല എന്‍റെ കണ്ണുകൾ നീ തുരന്നു നോക്കും ഞാൻ കണ്ട ലോകരൂപം അവയിലുണ്ടാവില്ല എന്‍റെ തൊണ്ട നീ മുറിച്ചു നോക്കും എന്‍റെ ഗാനം വെളിപ്പെടുകയില്ല എന്‍റെ ഹൃദയം നീ കുത്തിത്തുറക്കും അപ്പോഴേക്കും ഇടിമിന്നലുകൾ താമസം മാറ്റിയിരിക്കും എന്‍റെ അരക്കെട്ടു നീ വെട്ടിപ്പൊളിക്കും അതറിഞ്ഞ മഹോത്സവങ്ങളോ ആവർത്തിക്കപ്പെടുകയില്ല

നിന്നോട് പറയാനുള്ളത്

by Cristóbal Escanilla നിന്നോട് പറയണമെന്നുണ്ട്. ഒരു വൈകുന്നേരത്തിനോ ഒരു ചുംബനത്തിനോ ആയിരുന്നില്ല