Skip to main content

Posts

Showing posts from November, 2015

സ്വപ്നങ്ങൾ

ദൈവങ്ങള്‍ സുത്രശാലികളാണ്! അവര്‍ മനുഷ്യനെ നിര്‍മിച്ചപ്പോള്‍ സ്വപ്‌നങ്ങള്‍ കൂടി നിര്‍മിച്ചു. കാരണം തങ്ങൾ (ദൈവങ്ങള്‍) പൂജിക്കപ്പെടണം എന്നവര്‍ മനസ്സില്‍ കരുതി. കണക്കുകൂട്ടലുകള്‍ പിഴച്ചില്ല. പക്ഷേ, ദൈവങ്ങള്‍ക്ക് ആ സുന്ദരമായ അനുഭവം (സ്വപ്‌നങ്ങള്‍) കിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് ചിരി വരുന്നു. ശ്രി ഷ്ഠ ാവിന്  ശ്രി ഷ്ഠി നിഷിദ്ധും!

മൂന്നു കുട്ടിക്കവിതകൾ | മാറ്റം, ഭരണം, ആണും പെണ്ണും

മാറ്റം  ഞാന്‍ മാറി പോയോ ? ഇല്ല, മാറിയില്ല. മറ്റാരെങ്കിലും മാറിയോ ? ഉവ്വ്, എന്‍റെ നിഴല് സ്വല്പും തടിച്ചു. ഭരണം വിരസത രാജാവായപ്പോള്‍, ലൗഗീകത മന്ത്രിയായി  പിന്നെ ഭരണം മാറി. വാചാലത രാജാവായി, വിശ്വസും മന്ത്രിയും ആണും പെണ്ണും   ആരു പറഞ്ഞു, ആണിന് കരയാന്‍ പാടില്ലെന്ന് ? ആരും പറഞ്ഞില്ല. ആരു പറഞ്ഞു, പെണ്ണിന് ശക്തിയില്ലെന്നു ? ആരും പറഞ്ഞില്ല. ആരും പറഞ്ഞയചിട്ടുമില്ല! ആരും പറഞ്ഞില്ലെങ്കിലും, ഞാന്‍ ആണാണ്, അതിനാല്‍ കരയില്ല പോലും . ഞാന്‍ പെണ്ണാണ്‌, എനിക്ക് ശക്തിയില്ല പോലും.