പ്രണയം മറ്റെല്ലാ ലഹരികളെ പോലെയും 'വിദ്ട്രോവൽ സിൻഡ്രോം' കാണിക്കാറുണ്ട്. നേരത്തെ ഉണ്ടാവുന്ന റൊമാന്റിക് പ്രണയം മസ്തിഷ്കത്തിൽ ഉണ്ടാക്കുന്ന മാറ്റം ഒരു ലഹരി അടിമയുടേത്തിനു സാമ്യമുണ്ടെന്ന് ഈ അടുത്തകാലത്ത് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട് [1, 2 ] . അത്തരം അടിമപ്പെടലിന്റെ വ്യത്യസ്ത അവസ്ഥകളിലൂടെ പ്രണയത്തിനു ശേഷം ഓരോരുത്തരും കടന്നു പോകുന്നു. അത്തരം അവസ്ഥകളിൽ സാഹിത്യം പലപ്പോഴും ഒരു കുത്തൊഴുക്ക് പോലെയാണ്. അങ്ങനെ ഉള്ള തീവ്ര കാലങ്ങൾ, ഒരു നാലുവർഷ മുഴുനീളൻ പ്രണയത്തിന്റെ അവസാനത്തോടെ, എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ഒരുവർഷക്കാലം ഞാൻ അതിന്റെ വേദനയിൽ കഴിയുകയുണ്ടായി. ഇന്നലെ എന്റെ ഡയറി എടുത്തു മറച്ചു നോക്കിയപ്പോൾ അറിയാതെ ആ കാലങ്ങളിലെ ഒരു കുറിപ്പ് വായിക്കുകയുണ്ടായി. അത് എനിക്ക് ഏറെ രസകരമായി തോന്നി. നിങ്ങളുമായി അത് പങ്കുവയ്ക്കമെന്നും തോന്നി. 10 ജൂണ്‍ 2014 എന്റെ രസകരമായ ആ ഡയറി കുറിപ്പ് എവിടെ ചേർക്കട്ടെ. പ്രണയം മറ്റെല്ലാ ലഹരികലെപോലെയും ഒടുവിൽ തനി നിറം വെളിപെടുത്തും . വിദ്ട്രോവൽ സിൻഡ്രോം അതിനും ഉണ്ട്. അതിന്റെ വ്യത്യസ്ത അവസ്തകളിലാണ്...
Blathering of an Insane Soul