നിന്‍റെ ചിരി ഞാന്‍ ഒന്നും പറയാതെ നിന്‍റെ കണ്ണുകളിലേക്കു നോക്കി, നീ അപ്പോഴും ചിരിച്ചുകൊണ്ട് നീ ആ ചില്ലുകൂട്ടില്‍ ഇരുന്നു. ആ കണ്ണാടി ചില്ലില്‍ ഞാന്‍ കത്തിച്ച കെടാവിളക്ക് പ്രതിഫലിച്ചുനിന്നു. നിന്‍റെ ചിരി വേദനിപ്പിക്കുന്നു. നീ പകുതി വച്ച് നിറുത്തിയ, എന്‍റെ മുഴുവിക്കാത്ത ശരീരവും അതില്‍ പ്രതിഫലിച്ചു. ഞാന്‍ ചോദിച്ചു ഈ കത്തുന്ന വിളക്കിലും അത് കത്തിച്ച തീപ്പെട്ടി കൊള്ളിയിലും ഒന്നിലും നിനക്ക് അവകാശമില്ല അത് ഞങ്ങള്‍ നിര്‍മ്മിച്ചത് എന്നിട്ടും അത് നിനക്ക് വേണ്ടി കത്തുന്നു നിനക്ക് വേണ്ടി തെളിയിക്കപ്പെടുന്നു. ആ ചില്ല് കൂട്ടിലെ ചിരി ചെറുതായി മങ്ങിയോ.....
Blathering of an Insane Soul