Skip to main content

ഫേസ്ബുക്കിലെ ഗേ ഫേക്ക് അക്കൗണ്ടുകളുടെ മനഃശാസ്ത്രം

സുഹൃത്തുക്കളെ, ഫേസ്ബുക്കിൽ come  out  ചെയ്യുന്നതിന് മുൻപ് ഏതൊരു ശരാശരി സ്വവർഗ്ഗ അനുരാഗിയെ പോലെ എനിയ്ക്കും ഒരു ഫേക്ക് ഫേസ്ബുക് അക്കൗണ്ട് ഉണ്ടായിരുന്നു. സാറാ ജോസഫിന്‍റെ ആതി എന്ന നോവലിലെ ദിനകരനെ ഓര്‍ത്തുകൊണ്ട്‌ അതിയിലെ ദിനകരനായി കൊറേ കാലം ഫേസ്ബുക്കിന്‍റെ വ്യാജ ലോകത്ത് ഞാനും ഉണ്ടായിരുന്നു. ആശ്ച്ചര്യമുള്ള കാര്യമേന്തെന്നാല്‍, come out ചെയ്ത ശേഷം ആതിയിലെ ദിനകരന്‍ ആവേണ്ട ആവശ്യമേ വന്നിട്ടില്ല എന്നതാണ്. ഇടയ്ക്ക് പോസ്റ്റുകള്‍ share ചെയ്യാന്‍ കയറുന്നതല്ലാതെ ആ വ്യാജ അക്കൗണ്ടിലേക്ക് തിരികെ പോകേണ്ടി വന്നിട്ടില്ല. നമ്മള്‍ നമ്മളായി തന്നെ ജീവിക്കുമ്പോൾ മറയത്തിരിക്കേണ്ട കാര്യമില്ലല്ലോ! അന്ന് വോളില്‍ കുറിച്ച ഒരു ചെറിയ പോസ്റ്റ്‌ ഇന്ന് എവിടെ പങ്കുവയ്ക്കുകയാണ്. ഇന്നും ഒട്ടനവധി വ്യാജ പ്രൊഫൈലുകളില്‍ ജീവിക്കുന്ന ഒരായിരം മനുഷ്യരെ കളിയാക്കിയോ ഉപദേശിച്ചോ ആണ് എഴുത്ത്.കുറച്ചു കാലം മുന്‍പേ എഴുതിയതിന്‍റെ ബാലാരിഷ്ടത കാണാം. ക്ഷമിക്കുമല്ലോ.
(ഇതേ  മനോഭാവം തന്നെയാണ് അവരോടെന്നു വിചാരിച്ചാലും തെറ്റില്ല. ഒരിക്കല്‍ എന്‍റെ സുഹൃത്ത്‌ അഭിജിത്ത് പറഞ്ഞ വാചകം ഞാന്‍ എപ്പോഴും ഓര്‍ക്കും "It's 2018 baby, you can find a solution for literarily any prolems.")
 
         ഫേസ്ബുക്കിൽ Gay ഫേക്ക് അക്കൗണ്ട് എന്തിന് ഉണ്ടാക്കി എന്ന താത്വിക അവലോകണമാണ് ചെയ്യുന്നത്. പലതരത്തിലും വിധത്തിലുമുള്ള പ്രൊഫൈലുകളുണ്ടെങ്കിലും എളുപ്പത്തിൽ രതിയിൽ ഏർപ്പെടുക എന്ന ചിന്താധാര പൊതുവിലായി സജീവമാണെന്നു വേണം പറയാൻ. അങ്ങനെയെങ്കിലും വിരളം ചില പ്രൊഫൈലുകൾ വാസ്ഥവികയിൽ അതിഷ്ഠിതമായോ, എതിര്‍ലിംഗ സംഭോഗതത്‌പര (heterosexual-ന്‍റെ മലയാളമാണ് എങ്ങനിണ്ട്!!) സ്വപ്നങ്ങളുടെ ബാക്കിപത്രങ്ങൾ തേടിയോ നടക്കുന്ന ആളുകളുടേതാണ്. ചിലരാകട്ടെ തന്‍റെ സ്വവര്‍ഗ്ഗപ്രേമി സ്വത്വത്തെ ഡിജിറ്റൽ ലോകത്തേക്ക്‌ ചുരുക്കി മുഷ്ട്ടി മൈഥുനത്തിൽ (masturbation) മാത്രമൊതുക്കി അഭിനയിച്ചു നടക്കുന്നു. ചിലരൊക്കെ ലിബറൽ മനോഭാവം നടിച്ചു പലതും എഴുതിവിടുന്നു. മറ്റ് ചിലർ അതിന്‍റെ ചുവടുപിടിക്കുന്നു. സൗഹൃദം മാത്രമാണ് വേണ്ടതെന്നും കൂടുതലൊന്നും ആവശ്യമില്ലെന്നും പറഞ്ഞു ആദ്യ ചാറ്റിങ്ങിൽ തന്നെ നഗ്നഫോട്ടോയോ, ലിംഗത്തിന്‍റെ വാലുപ്പമോ ചോദിച്ചറിയുന്ന ജിഗ്ന്യാസുക്കളായ പാവം ആളുകളാണ് ചിലർ. ചില പ്രൊഫൈലുകളാകട്ടെ നിറം, വണ്ണം, തടി, സ്ത്രൈണത, ലിംഗത്തിന്‍റെ വലിപ്പം, തടി, നിറം എന്നിങ്ങനെ വേണ്ട എല്ലാ കാര്യങ്ങളും അന്വേഷിച്ചു പ്രണയമാണെന്നു പറയുന്നു. വേറൊരു വിധം ആളുകൾ ആദ്യ മെസ്സേജ് തന്നെ ‘I love you മുത്തേ’ എന്നായിരിക്കും.


               
സത്യം പറഞ്ഞാൽ ഈ സൈബർ ജലകത്തിൽ ഒരു നല്ല മനസ്സ് തേടിയൊന്നുമല്ല നമ്മൾ ഫേക്ക് ID കൾ തുടങ്ങിയത്. ആരും എപ്പോഴും ശാന്ത സുന്ദര നന്മമരങ്ങൾ അല്ലതാനും. റിയൽ ID കളിൽ കിട്ടാത്ത ലൈംഗീക സ്വത്വത്തിന്‍റെ തുറന്നുവിടലുകളിലാണ് ഫേക്ക് ID കൾ ഉണ്ടാക്കുന്നത്. വിവാഹിതരും, കുട്ടികളുമുള്ള ആളുകളൊക്കെ ഇവിടെ വന്ന് ഫേക്ക് ID കൾ തുടങ്ങുന്നതിന്‍റെ പിന്നിലെ മനഃശാസ്ത്രം അതുതന്നെയാണ്. എന്നാൽ ഇവിടെ വരുന്നവർക്ക് ഒരു തീരുമാനം എപ്പോഴുമെടുക്കാം തന്‍റെ ലൈംഗീകതയെ സൈബർ ലോകത്തുമാത്രം തുറന്ന് വിടണോ അതോ അതിനെ എന്നെന്നേക്കുമായി സ്വയതന്ത്രമാക്കി ഒരു സ്വവർഗപ്രേമി/ബൈസെക്ഷ്വൽ എന്ന സ്വത്വം സ്വീകരിച്ചു മുന്നോട്ട് പോവാണോ എന്ന തീരുമാനം. അതാകട്ടെ ഒട്ടും എളുപ്പമല്ലാത്തതും, തികച്ചും വ്യക്തിപരവുമാണ്.

നമ്മുക്ക് ഒരു കഥപറഞ്ഞാലോ!!.
                       ഒരു നഗരപ്രാന്തത്തിൽ രണ്ടു തട്ടുള്ള ഫ്ലാറ്റിൽ രണ്ടു പേർ താമസിച്ചിരുന്നു. മുകളിലെ നിലയിലുള്ള മനുഷ്യൻ മാന്യനും എല്ലാവരും ഇഷ്ടപ്പെടുന്നവനും, സദ്ഗുണ സമ്പന്നനുമായിരുന്നു. അയൽപ്പക്കത്തിലെ ഏത് കുട്ടിയോടും ചോദിച്ചാലും അയാളെക്കുറിച്ചു നല്ലതല്ലാതൊന്നും പറയാനുണ്ടാവില്ല. താഴെ നിലയിലുള്ള മനുഷ്യനാവട്ടെ മദ്യപാനിയും, തലതെറിച്ചവനുമായിരുന്നു, പല ആളുകളെ വീട്ടിലേക്കു വിളിച്ചുവരുത്തി കുടിക്കലും, രതിയിലേർപ്പെട്ടു ഉന്മാദിക്കുകയും ചെയ്യുന്ന വഷളൻ. അയാൾ വന്ന് കേറുമ്പോൾ തന്നെ ജനവാതിൽ തുറന്നിട്ട് അയൽക്കാരെ തെറിവിളിക്കും! നല്ലപുളിച്ച തെറി. നാട്ടുകാർക്ക് അയാളെക്കുറിച്ചു ഒരു നല്ലവാക്കുപോലും പറയാനില്ല. മുകളിലത്തെ മനുഷ്യൻ താഴത്തെ മനുഷ്യനെ അവഗണിക്കയാണ് ചെയ്യാറ്. എന്ത് തന്നെ സംഭവിച്ചാലും അയാൾ ഒന്നും പറയാൻ പോകാറില്ല.
ഒരിക്കൽ ഒട്ടും സഹിക്കവയ്യാതെ മേലെയുള്ള നല്ല മനുഷ്യൻ താഴെയുള്ള ചീത്ത മനുഷ്യനെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. എന്നും ഭക്ഷണവും മദ്യവും അയാൾ ജനവാതിൽ വഴി ചീത്ത മനുഷ്യന് കൊടുത്തു. നാട്ടുകാരൊക്കെ നല്ല മനുഷ്യന്‍റെ ഈ ചെയ്തിയെ വാനോളം പുകഴ്ത്തി. ഒരു ദിവസം പതിവായി ചീത്ത മനുഷ്യന് ഭക്ഷണവും മദ്യവും കൊടുക്കാറുള്ള ജനവാതിലടയ്ക്കാൻ നല്ല മനുഷ്യൻ മറന്നുപോയി. അന്ന് രാത്രി ചീത്ത മനുഷ്യൻ മുറിക്ക് പുറത്തു ചാടി! അയാൾ അടുക്കളയിലുള്ള വെട്ടുകത്തിയുമായി മുകളിലേക്ക് ഓടിക്കേറി. ഉറങ്ങിക്കൊണ്ടിരുന്ന നല്ല മനുഷ്യനെ തലങ്ങും വിലങ്ങും കുത്തി.

നല്ല മനുഷ്യന്‍റെ അലർച്ച കേട്ട് നാട്ടുകാരൊക്കെ ഓടിക്കൂടി. അവരുടെ നടുവിലൂടെ ചോരയിൽക്കുളിച്ച ചീത്ത മനുഷ്യൻ വെട്ടുകത്തിയുമായി വന്നു. അവരിൽ ഓരോരുത്തരെയും വെട്ടാനായി ഓങ്ങി. അയാൾ തന്‍റെ വസ്ത്രമത്രയും ഊരിയെറിഞ്ഞു ഉദ്ധീപിച്ച ലിംഗവുമായി പല ആണുങ്ങളുടെയടുത്തേക്കും ചാടി, പലരെയും ഉപദ്രവിച്ചു. ഒടുവിൽ നാട്ടുകാരൊക്കെ ചേർന്ന് അയാളെ ഭ്രാന്താശുപത്രിയിലാക്കി. ആശുപത്രിയിലെ ചികിത്സയിൽ അയാൾക്ക് മാറ്റങ്ങൾ കണ്ടുതുടങ്ങി.എന്നാലും അയാളെ എന്നന്നേക്കുമായി ഭ്രാന്താശുപത്രിയിൽ തന്നെ ഇടാമെന്ന് നാട്ടുകാരുടെ നിർബന്ധത്തിൽ ആശുപത്രി സൂപ്രണ്ട് തീരുമാനിച്ചു. കുത്തേറ്റ നല്ല മനുഷ്യനവട്ടെ കുത്തിന്‍റെ ആഘാതത്തിൽ ചലനശേഷിയും വികാരശേഷിയും നഷ്ടപ്പെട്ടു ജീവിത കാലം മുഴുവൻ ഒരു ശവതുല്യമായ ജീവിതം ജീവിച്ചു.

കഥയിതാണ്.

കഥയിലെ രണ്ടുനിലയുള്ള വീട് നിങ്ങളാണ്. അതിനെ നല്ല മനുഷ്യൻ നിങ്ങളുടെ ബോധമാനസ്സാണ്, ചീത്ത മനുഷ്യൻ നിങ്ങളുടെ ഉപബോധമനസ്സും. ബോധമാനസ്സു സാമൂഹനിയമങ്ങൾക്ക് (socio constructive laws) അനുസരിച്ചുജീവിക്കുന്നു. ഉപബോധമനസ്സാവട്ടെ നിങ്ങളുടെ യഥാർത്ഥ സത്വത്തെ മുഴുവൻ കാണിക്കുന്ന സ്വാതന്ത്യ ചിന്ത മാത്രമുള്ളതും. നിങ്ങൾ ഉപഭോധമാനസ്സിനെ പൂട്ടിയിട്ട് തന്‍റെ സ്വത്വത്തെ മറച്ചു ജീവിക്കാൻ വിധിക്കപ്പെട്ടവരാണെന്നു കരുതുന്നു. ഉപബോധത്തെ എത്ര മറച്ചാലും അത് നിങ്ങൾ ചെയ്യുന്ന എല്ലാമറിയുന്ന നിങ്ങളുടെ ഇടപെടലുകൾക്ക് ചെല്ലാനാവാത്ത നിങ്ങളുടെ മനസ്സാണ്. അതിനെ അടിച്ചമർത്തുമ്പോൾ ആലോചിക്കുക ഒരിക്കൽ നിങ്ങളെ തന്നെ അത് ഭ്രാന്ത് പിടിപ്പിക്കും, വധിക്കും. അവസാനം നിങ്ങൾ ജീവിക്കുക തന്നെ ചെയ്യും, ഭ്രാന്ത് വരണമെന്ന് നിർബന്ധമൊന്നുമില്ല. എന്നാലതൊരു ജീവിതമാവില്ല. എന്നും മാനസികമായി നീറിയും പുകഞ്ഞും, മുറി ജീവിതത്തിന്‍റെ എല്ലാ വിഷമതകളും അനുഭവിച്ചു കഥയിലെ നല്ല മനുഷ്യനെപ്പോലെ ജീവിക്കാതെ നിങ്ങൾ ജീവിക്കും. മനുഷ്യന്‍റെ ഒരു വിഭാഗം മാനസിക രോഗങ്ങൾക്ക് കാരണം ഉപഭോധമാനസ്സിനെ അവഗണിക്കുന്നതാണ്. താൻ ജീവിക്കാൻ ആഗ്രഹിക്കുന്നതും, ജീവിക്കുന്നതുമായ സാഹചര്യങ്ങൾ തുലോം വെത്യാസം പുലർത്തുന്നവ തന്നെയായിരിക്കും. എന്നാൽ അതിലെ അന്തരം അടിസ്ഥാന അവശ്യങ്ങളായ രതി, പ്രേമം, പ്രണയം, ഫീൽ ഓഫ് പ്രൊട്ടക്ഷൻ ആൻഡ് സെക്യൂരിറ്റി, തുടങ്ങിയവയെ ഹനിക്കുമ്പോൾ ബോധ ഉപബോധ മനസ്സുകളുടെ അന്തരം വർധിക്കുന്നു, അവിടെ മനസ്സിന് നേരെപ്പോവാനാവാത്ത അവസ്ഥവരുന്നു.
നിശ്വാസമെടുത്തു, ഉറങ്ങി, ജോലിക്ക് പോയി, ഭക്ഷണം കഴിച്ചു ജീവിക്കുന്ന വെജിറ്റേറ്റിവ് ജീവിതങ്ങളാവാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ഇന്ന് തന്നെ നിങ്ങളുടെ ലൈംഗീക സ്വത്വത്തെ അടച്ചിടുക. അല്ലയെങ്കിൽ സ്വയം തിരിച്ചകുറിയുക. ഒന്നുകൂടി പറയട്ടെ, നിങ്ങൾ ഏകനല്ല. ഇന്ത്യയുടേത് പോലുള്ള വലിയ സമൂഹത്തിൽ നാലിൽ ഒരാൾ ഭിന്നലൈംഗീകതയുള്ളവരായിരിക്കും എന്ന് വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (WTO) വിശ്വസിക്കുന്നു. ഇന്ത്യൻ സർക്കാരിന്‍റെ കണക്കിൽ ഇന്ത്യയുടെ 2% ആളുകൾ ഭിന്നലൈംഗീകതയുള്ളവരാണ്.*  ഇന്ത്യയിലെ സിഖ് സമൂഹം 2% ത്തിൽ താഴെയാണെന്നും, ക്രിസ്തീയ സമൂഹം 2.5% ആണെന്നും പറയുമ്പോഴാണ് മേൽപ്പറഞ്ഞ 2% ത്തിന്‍റെ വ്യാപ്തി മനസ്സിലാവൂ. അതുകൊണ്ടു തന്നെ നിങ്ങൾ ഏകനല്ല സ്വയം തിരിച്ചറിയാൻ നിങ്ങൾക്കാകുമെങ്കിൽ അത് ചെയ്യുക. മുന്നോട്ട് വരുക! കൂടെ നിൽക്കാനുണ്ടാളുകൾ!
( ഏറെ സ്നേഹം ഏറെ പ്രണയം )




*ആദ്യം ഭിന്നലൈംഗികതയുള്ളവർ miniscule minority യാണെന്നാണ് പരമോന്നത നീതിപീഠം 2013 ൽ പറഞ്ഞത് തുടർന്ന് അത്തരം നിലപാടുകളിൽ മാറ്റുകയും തുടർന്ന് 2017ൽ Right to privacy എന്നത് മൗലിക അവകാശമായികണ്ട് Article 21 ൽ (Life and liberty of Citizens) ഉൾപ്പെടുത്തുകയായിരുന്നു.

Comments

Popular posts from this blog

The last fight

അവസാനമായി വീണ്ടും ഉളുപ്പില്ലാതെ ഞങ്ങൾ വഴക്കിട്ടു പിരിഞ്ഞു. തീർപ്പ് പറയാതെ, ഉപചാരം പറഞ്ഞൊഴിയാതെ, തിരിഞ്ഞു നോട്ടവും, കണ്ണ് നിറയ്ക്കും വരെ ബസിൽ നിന്ന് നോക്കി നിക്കാതെയുമുള്ള യാത്ര അയപ്പ്. അഞ്ചു വർഷത്തെ പ്രണയം. വഴക്കിട്ടും, പരിഭവിച്ചും, തമ്മിൽ കാണാനുള്ള നീളൻ യാത്രകൾ നിരന്തരം ചെയ്തും ഉണ്ടാക്കിയെടുത്ത പ്രണയം. ഇത്രയധികം ഞാൻ ഒരു കാമുകന് വേണ്ടി യാത്ര ചെയ്തിട്ടില്ല. അവനും അങ്ങനെ തന്നെയാണെന്ന് വേണം പറയാൻ. അപരിചിതമായ പല ബസ്സ് റൂട്ടുകളും ഒരു പക്ഷെ പഠിച്ചെടുത്തു.  കോഴിക്കോട് നിന്ന് പാലക്കാട് ബസ്സ് കേറി അര്യമ്പാവ് ഇറങ്ങി കരിമ്പുഴ വഴി ശ്രീകൃഷ്ണപുരം. ബാപ്പുജി പാർക്ക് കഴിഞ്ഞുള്ള അടുത്ത സ്റ്റോപ്പ്. അവിടെയാണ് ഇറങ്ങേണ്ടത്.  അങ്കമാലി റയിൽവേ സ്റ്റേഷൻ ഇറങ്ങി നേരെ മുന്നിലുള്ള പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ നിന്ന് കൊരട്ടി ബസ്സ് കേറി ചിറങ്ങര എത്തും മുൻപേ ഇറങ്ങണം. അപ്പോളോ ആശപത്രി കഴിഞ്ഞാൽ അടുത്ത സ്റ്റോപ്പ്. ആശുപത്രി വലുതാണ്. ('You won't miss it.') മൈസൂരിൽ ഇറങ്ങി ഒരു uber വിളിച്ചാൽ മതി. കമ്പനിയുടെ ഫസ്റ്റ് ഗേറ്റിൽ നിറുത്തി തരും.  തമ്പുരാൻ മുക്കിൽ ഇറങ്ങി കമ്പനിക്ക് അടുത്തുള്ള വഴിയിലൂടെ ഉള്ളോട്ട് ഒന്ന് നടന്നാൽ

ഒരു ഗ്രൈന്ഡർ ഡേറ്റ്

  ഇന്നലെ ഞാൻ ഒരാളെ ഗ്രൈന്ഡറിൽ പരിചയപ്പെട്ടു. ഞാൻ കാണുന്ന സിനിമകൾ ഒക്കെയും അയാൾ കണ്ടതാണെന്നു പറഞ്ഞപ്പോൾ തന്നെ എനിക്ക് അയാളെ ഇഷ്ട്ടമായതാണ്. പുസ്തകങ്ങൾ പലതും വായിക്കാറുണ്ടെന്നും. മാധവിക്കുട്ടിയെ ഇപ്പോഴും മലയാളികൾക്ക് മനസ്സിലായിട്ടില്ലെന്നും. അതുകൊണ്ടാണ് അവരെക്കുറിച്ചു സിനിമകൾ എടുത്തതെന്നും പറഞ്ഞപ്പോൾ, ഞാൻ മൂളികേട്ടു.  അംഗീകരിച്ചു. ജെ.കെ റൗളിങിന്റെത് ട്രാൻസ് എക്സ്ക്ലൂസീവ് ഫെമിനിസം ആണെന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ അത് ഗൂഗിൾ ചെയ്തു നോക്കി. എനിക്കറിയാത്തത് അയാൾക്കറിയുമല്ലോ എന്നാലോചിച്ചു. അയാളുടെ ബുദ്ധിയുടെ എല്ലാ മാനങ്ങളോടും എനിക്ക് അടങ്ങാനാവാത്ത അസൂയ തോന്നി. മങ്ങി പോവാത്ത മൂർച്ചയുള്ള അയാളുടെ മലയാള വാക്കുകളിൽ പലതും ഞാൻ കേട്ടിട്ടില്ല. ഇംഗ്ലീഷിലെ അയാളുടെ വാക്കുകൾ അതിലും കട്ടിയുള്ളതായിരുന്നു. അയാൾ അതൊക്കെയും എന്റെ അടുത്തിരുന്നു പറയണമെന്ന് എനിക്ക് തോന്നി. സിൽവിയ പ്ലാത്തിന്റെ വരികൾ സെക്സിന് ശേഷം വായിച്ചു കേൾപ്പിക്കാമെന്ന് പലപ്പോഴുമായി അയാൾ സത്യം ചെയ്തു. വീട്ടിലേക്കുള്ള വഴി ഞാൻ പല തവണ പറഞ്ഞു കൊടുത്തിട്ടും വരാൻ ഒക്കില്ലെന്ന മുടന്തുന്യായത്തിന്റെ ഒടുവിൽ ഞാൻ അയാളെ നേരിട്ടു വിളിച്ചു. കാണാനുള്ള കൊതികൊണ്ടും, അ

THE ARROW [Love. Pride. Truth.] - Gay Acrobats Create Stunning Visual Art

'The Arrow' is a striking visual representation of a simple story - two male artists who fell in love. From the first time our eyes met, the first embrace, to creating a bond and love that is unbreakable. The video shows two talented men who transform their personal story into an exciting performance to send a powerful message. That we are proud of who we are, the love that we share, and that all love is equal.