വിദ്യാർഥികളുടെ ഇന്റർണൽ മാർക്ക് സമർപ്പിക്കേണ്ട ദിവസമായതുകൊണ്ടു അന്ന് വളരെ തിരക്കിലായിരുന്നു. ക്ലാസ്സും, മാർക്ക് സബ്മിഷൻ ഒക്കെ കഴിഞ്ഞപ്പോഴേക്കും ഉച്ചയ്ക്ക് രണ്ട് കഴിഞ്ഞിരുന്നു. അപ്പോഴാണ് സിനിമയ്ക്ക് പോവാമെന്ന് പറഞ്ഞു സുഹൃത്തിൻ്റെ വിളിവരുന്നത്. ഉച്ചയ്ക്ക് ഒരോട്ടോ വിളിച്ചു നേരെ എസ്. എം. സ്ട്രീറ്റിലുള്ള രാധയിലേക്ക് വച്ചുപിടിച്ചു. 'മൂത്തോൻ' വരുന്നുണ്ടെന്ന് അറിഞ്ഞതുമുതൽ അതൊന്ന് കാണണം എന്നുണ്ടായിരുന്നു. സ്വവർഗ്ഗപ്രേമം അതിലൊരാശയം ആണെന്ന് നേരത്തെ അറിഞ്ഞതാണ്. അന്നുമുതൽ എന്തായിരിക്കും സംവിധായകയ്ക്ക് പറയാനുണ്ടാവുക എന്നാലോച്ചിരുന്നു. അങ്ങനെയൊക്കെ ഒരാൾ ആലോചിക്കുമോ എന്ന് ചോദിച്ചാൽ പറയാനുള്ളത് ചാന്ത്പൊട്ട്, മൈ ലൈഫ് പാർട്ണർ, മുംബൈ പോലീസ് പോലെയുള്ള സിനിമകളുടെ വലിയ നിരകളാണ്. ഒരു സിനിമാ മേഖലയ്ക്ക് പാർശ്വവത്കരിച്ച ഒരു സമൂഹത്തിനോട് ചെയ്യാനാവുന്ന എല്ലാം ചാന്ത്പൊട്ടിലൂടെയും മുബൈ പൊലീസിലൂടെയും മലയാള സിനിമ ചെയ്തു കഴിഞ്ഞിരുന്നു. പിന്നീടുള്ള കഥാപാത്രങ്ങൾ ഒക്കെയും സ്ത്രൈണവത്കരിച്ച സൈഡ് കിക്കുകളോ, ഹെട്രോസെക്ഷ്വൽ ഭൂരിപക്ഷത്തിന് ചിരിച്ചു മറയാനുള്ള ഫില്ലെർ റോളുകളിൽ പ്രത്യക്ഷപ്പെടുന്...
Blathering of an Insane Soul