Skip to main content

Posts

Showing posts from March, 2019

ക്രുദ്ധയായ ഇന്ത്യൻ ദേവതകൾ

ഏറെ വൈകിയാണ് ഈ സിനിമ കാണുന്നതെന്നറിയാം എന്നാലും കണ്ടതിനു ശേഷം അതിനെക്കുറിച്ച് എഴുതാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയിലായിപ്പോയി. കെട്ടുകഥകൾ ഒന്നുമില്ലാത്ത ധാർമികപരമായി ശരി അല്ലാത്ത ഒരു സിനിമയുണ് angry  indian  goddess . വ്യക്തമായി പറയുന്ന, കാഴ്ചക്കാരൻ്റെ  ചെകിട്ടത്തടിക്കുന്ന ഒരു കഥയുണ്ട് ആ സിനിമയ്ക്ക്. നഗരത്തിലെ എലീറ്റ് ക്ലാസ്സിൽ നിന്നു  വരുന്ന കുറച്ചു യുവതികൾ അവരുടെ കൂടെ വാലെന്നോണം ഒരു ലോവർ ഇൻകം വീട്ടുവേലക്കാരി . എല്ലാവരും നേരിടുന്ന ഒരേ ഒരു പ്രശ്നം മാത്രമേ ഉള്ളൂ: പുരുഷമേധാവിത്വവും അതിൻ്റെ  അമ്ലവർഷത്തിൽ ദ്രവിക്കുന്ന സ്ത്രീ സ്വാതന്ത്ര്യം മുതൽ അവളുടെ  സത്ത വരെ. ഫാഷൻ ഫോട്ടോഗ്രാഫർ ഫ്രിദ, ബോളിവുഡ് ഗായികയാവാൻ പ്രയാസപ്പെടുന്ന മാട് എന്ന മധുരിത, ഒരു ട്രോഫി ഭാര്യ ആയ പാമി എന്ന പമീല, ബിസ്സിനെസ്സ്കാരിയായ സു അഥവാ സുരഞ്ജന, സാമൂഹിക പ്രവർത്തകയായ നർഗീസ്, ബോളിവുഡ് സിനിമയിൽ നടിയായി അഭിനയിച്ചു വരുന്ന ജോവാന എന്ന ജോ, വീട്ടു വേലക്കാരിയായ ലക്ഷ്മി, ഇത്രയും കഥാപാത്രങ്ങളിലൂടെ കടന്നുപോകാൻ സിനിമയ്ക്ക് അധികം സമയം ഒന്നും വേണ്ട എന്നത് നല്ലവോളം അറിയുന്ന ആളാണ് പാൻ നളിൻ. സിനിമയുടെ ആ...