സ മയവും കാലവും ഇല്ലായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന അവസ്ഥ ദയനീയമാണ്. ഞാനിപ്പോൾ ആ ദയനീയ അവസ്ഥയിലാണ്. കഥകൾ പറയാൻ കഥകളില്ലാതെ, എവിടുന്നു തുടങ്ങണമെന്ന് ഒരു ചിന്തയുമില്ലതെ ഞാൻ കഥപറയാൻ പോവുകയാണ്. ഒരിക്കലും തനിക്കു മുന്നിൽ വാതിലുകൾ ഇനിമേൽ തുറക്കുകയില്ലെന്ന നിരാശയിലാണ് കഥ തുടങ്ങുന്നത്; അവിടെ തന്നെയുള്ള ഏകാന്തതയിൽ അവസാനിക്കുകയും ചെയ്യുന്നു. * * * കഥ പറയാൻ തുടങ്ങുന്ന, ഊഷ്മാവ് കുറഞ്ഞ ഡിസംബർ സായാഹ്നം വിജനമായിരുന്നു. പതിവിലും കൂടുതൽ ഇരുണ്ട സന്ധ്യയിൽ അവൾ ഇടവഴിയിലൂടെ വേഗത്തിൽ നടന്നു കൊണ്ടിരുന്നു. ഇടവഴികൾ കാണണമെങ്കിൽ അവിടേക്ക് പോകണം. മൂന്നാൾ പൊക്കത്തിൽ ചെളി മാടി വച്ച മതിലുകൾ, മുകളില മഞ്ചാടിയുടെയും, മരൂതിന്റെയും, ഉപ്പൂറ്റിയുടെയും, നാട്ടുമാവിന്റെയും, തേക്കിന്റെയും പിന്നെ പേരറിയാത്ത ഒരു നൂറു മരങ്ങളുടെയും ചില്ലകൾ ആകാശത്തെ അനന്തമായി വിഭജിക്കുന്നു. ആധുനിക ശാസ്ത്രത്തിന്റെ മൾടി ഡയമെൻഷനൽ കോസ്മോളൊജി സരളമായി വർത്തിക്കുന്ന ഇടവഴികൾ. മുകളിലേക്ക് പോകും തോറും കാണാത്ത ഡയമെൻഷനുകൾ, കാണാത്ത ചില്ലകൾ, കാണാത്ത ഇല...
Blathering of an Insane Soul