നാലുകൊല്ലത്തെ അസ്ഥിക്ക് പിടിച്ച പ്രണയം ഒരു കൊല്ലത്തെ പോസ്റ്റ് ബ്രേക്ക്അപ്പ് ട്രോമ (അല്ലെങ്കിൽ ഡ്രാമ). പിന്നെയും നാലഞ്ചു കൊല്ലം കഴിഞ്ഞു. വീണ്ടും പലരെയും പ്രേമിച്ചു. ഇത്രയൊക്കെ കഴിഞ്ഞിട്ടും ഇന്നലെ രാത്രി കോഴിക്കോട് വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞപ്പോൾ രാത്രി വൈകിയും ബസ് സ്റ്റാന്റിൽ കാത്തിരിക്കാൻ എന്തിനാണ് ഞാൻ തയ്യാറായത്? പഴയകാമുകനെ കാണുമ്പോഴൊക്കെ ഞാൻ ഓർമകളിലേക്ക് ഊളിയിട്ട് ഇറങ്ങുന്നു. പഴയ കഥകളും, സായാഹ്നങ്ങളും, സിഗരറ്റും, ചയകുടിയും ഒക്കെ ആലോചിച്ചു കൂട്ടികൊണ്ടിരിക്കും. കാരണങ്ങളില്ലാതെ ഒരേ ഒരാളെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ അയാളെത്തന്നെയാണ് ഇപ്പോൾ കാത്തിരിക്കുന്നതും. നാലുവർഷത്തെ ഗംഭീര പ്രണയത്തിനൊടുവിൽ ഈർക്കിൽ ഓടിച്ചിട്ട് പോയ മനുഷ്യനെ ഞാൻ ഇടയ്ക്കൊക്കെ കാണാറുണ്ട്. ...
Blathering of an Insane Soul