സുഹൃത്തുക്കളെ, ഫേസ്ബുക്കിൽ come out ചെയ്യുന്നതിന് മുൻപ് ഏതൊരു ശരാശരി സ്വവർഗ്ഗ അനുരാഗിയെ പോലെ എനിയ്ക്കും ഒരു ഫേക്ക് ഫേസ്ബുക് അക്കൗണ്ട് ഉണ്ടായിരുന്നു. സാറാ ജോസഫിന്‍റെ ആതി എന്ന നോവലിലെ ദിനകരനെ ഓര്‍ത്തുകൊണ്ട് അതിയിലെ ദിനകരനായി കൊറേ കാലം ഫേസ്ബുക്കിന്‍റെ വ്യാജ ലോകത്ത് ഞാനും ഉണ്ടായിരുന്നു. ആശ്ച്ചര്യമുള്ള കാര്യമേന്തെന്നാല്‍, come out ചെയ്ത ശേഷം ആതിയിലെ ദിനകരന്‍ ആവേണ്ട ആവശ്യമേ വന്നിട്ടില്ല എന്നതാണ്. ഇടയ്ക്ക് പോസ്റ്റുകള്‍ share ചെയ്യാന്‍ കയറുന്നതല്ലാതെ ആ വ്യാജ അക്കൗണ്ടിലേക്ക് തിരികെ പോകേണ്ടി വന്നിട്ടില്ല. നമ്മള്‍ നമ്മളായി തന്നെ ജീവിക്കുമ്പോൾ മറയത്തിരിക്കേണ്ട കാര്യമില്ലല്ലോ! അന്ന് വോളില്‍ കുറിച്ച ഒരു ചെറിയ പോസ്റ്റ് ഇന്ന് എവിടെ പങ്കുവയ്ക്കുകയാണ്. ഇന്നും ഒട്ടനവധി വ്യാജ പ്രൊഫൈലുകളില്‍ ജീവിക്കുന്ന ഒരായിരം മനുഷ്യരെ കളിയാക്കിയോ ഉപദേശിച്ചോ ആണ് എഴുത്ത്.കുറച്ചു കാലം മുന്‍പേ എഴുതിയതിന്‍റെ ബാലാരിഷ്ടത കാണാം. ക്ഷമിക്കുമല്ലോ. (ഇതേ മനോഭാവം തന്നെയാണ് അവരോടെന്നു വിചാരിച്ചാലും തെറ്റില്ല. ഒരിക്കല്‍ എന്‍റെ സുഹൃത്ത് അഭിജിത്ത് പറഞ്ഞ വാചകം ഞാന്‍ എപ്പോഴും ഓര്‍ക്കും "It's 2018 baby, you can find ...
Blathering of an Insane Soul