Photo by rawpixel on Unsplash ചെമ്പോട്ടി തെരുലെ പിത്തളപാത്രം വിക്കുന്ന മീശ വടിച്ചു താടി മാത്രം വച്ച നീളൻ കൺ പീലികളുള്ള നുണക്കുഴിക്കാരൻ, ഇംഗ്ലീഷ് പള്ളിക്കടുത്ത് പെട്രോൾ പമ്പിലെ മെലിഞ്ഞ ചുരുളൻ മുടിക്കാരൻ, എരഞ്ഞിപ്പാലത്തെ മൊബൈൽ ടോപ്പ് അപ്പ് കടയിലെ തൊപ്പിയിട്ട ചെമ്പൻ കണ്ണുള്ള എപ്പോഴും പട്ടു കെട്ടുകൊണ്ടിരിക്കുന്ന കടക്കാരൻ, വൈകുന്നേരം നാലരയ്ക്കുള്ള ബസ്സിലെ ചിരിച്ചുകൊണ്ട് എഴുരൂപ ടിക്കറ്റ് തരുന്ന, നെഞ്ചിലെ രോമങ്ങളിൽ സ്വർണമാല ഒളിപ്പിച്ച കണ്ടക്ടർ ചെക്കൻ, ബസ്റ്റാന്റിലേക്കുള്ള നടത്തത്തിനിടയിൽ മൊഞ്ചു കണ്ട് നോക്കി നിന്നപ്പോൾ ഹായി പറഞ്ഞു നടന്ന് പോയ മൊഞ്ചൻ കടപ്പുറത്തെ വെറും മണ്ണിൽ ഒറ്റയ്ക്ക് ഇരുന്ന് സൂര്യാസ്തമയം കണ്ടപ്പോൾ ഐ ലവ് യൂ എന്ന് എന്നെ നോക്കി പറഞ്ഞു കൂട്ടുകാരോടൊത്ത് ചിരിച്ചു നടന്നകന്ന കാലിൽ രോമങ്ങളുള്ള ചെക്കൻ എന്റമ്മോ ഈ ദുനിയാവൊരു ചരക്ക് കട
Blathering of an Insane Soul