സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന 2009ലെ ദില്ലി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ജൂലായ് 19, 2009) കിഷോര്‍ കുമാര്‍ എഴുതിയ ലേഖനം. സ്വവര്‍ഗപ്രേമികളുടെ ജനിതകവും ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ ഈ ലേഖനം ചര്‍ച്ചചെയ്യുന്നു. സ്വവര്‍ഗപ്രേമികളായ ന്യൂനപക്ഷത്തെക്കുറിച്ച് വളരെയേറെ മിഥ്യാധാരണകള്‍ നിലനില്‍ക്കുന്ന രാജ്യത്ത് ഈ വിഭാഗത്തിന്റെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകതന്നെ വേണമെന്ന് അദ്ദേഹം വാദിക്കുന്നു. ദില്ലി ഹൈക്കോടതിയുടെ വിധി 2013ല്‍ സുപ്രീം കോടതി അസാധുവാക്കിയെങ്കിലും ഈ ലേഖനത്തിലെ വീക്ഷണങ്ങള്‍ക്ക് അതിനാല്‍ പ്രാധാന്യം കൂടിയിട്ടേയുള്ളൂ. ലൈം ഗിക അഭിലാഷം, പ്രണയം എന്നിവ ഒരു വ്യക്തിയുടെ മനസ്സിനുള്ളില്‍ നടക്കുന്ന കാര്യങ്ങളാണല്ലോ. അതിനാല്‍ തന്നെ സ്വവര്‍ഗപ്രണയത്തിന്റെ ഉല്‍പത്തിയേയും മനശാസ്ത്രത്തേയും പറ്റി ആധികാരികതയോടെ എഴുതാന്‍ ഒരു സ്വവര്‍ഗപ്രണയിക്കുമാത്രമേ സാധിക്കുകയുള്ളൂ. സ്വവര്‍ഗലൈംഗികതയെക്കുറിച്ച് ഒരു സ്വവര്‍ഗപ്രണയിക്ക് തന്റെ മാതൃഭാഷയില്‍ എഴുതാനുള്ള സാഹചര്യം ഉണ്ടാകുക എന്നത് ഏതൊരു സമൂഹത്തിലേയും ഒരു നിര്‍ണായക ഘട്ടമാണ്. സ്വവര്‍ഗപ്രണ...
Blathering of an Insane Soul