കവിതയും തെറിക്കുറിപ്പും
തേഞ്ഞു തെഞ്ഞില്ലാതായെന്‍റെ മെയിഡിഇന്‍ ചൈന
കമ്മ്യൂണിസ്റ്റ് പേന
ഇന്നലെ,
കൗമാരത്തില്‍
പ്രണയത്തെയും
യവ്വനത്തില്‍
രതിയെയും
തൊട്ട് സ്വയം
ഇക്കിളി കൂട്ടിയതാണ് ഞാന്‍
ഇന്ന്,
വാര്‍ദ്ധക്യത്തില്‍
ഏകാന്തതയെ കുറിച്ചെഴുതി
നരച്ചു ഞാന്‍.
'എന്നും', 'ഇന്നലെ'യും ആരും
പ്രസിദ്ധീകരിച്ചില്ലെ-
ന്നോര്‍ത്തു ഞാന്‍,
നുരഞ്ഞുവന്ന കവിതയ്ക്കായ്
നുരഞ്ഞ ചഷകവും
രാത്രിയും ഞാനും
തപസ്സിരുന്നതോര്‍ത്തു ഞാന്‍.
ചുളിവുവീണ നെറ്റിയില്‍
കൈവച്ചു നരച്ചിറങ്ങിയ
പെണ്ണെഴുത്തുമായി,
കുനിഞ്ഞിരുന്നു
ഒത്തുകളിച്ച് ചിരിച്ചാര്‍ത്തതും
ഞാനോര്‍ത്ത്പോയി
ആ രാത്രി തെറിക്കുറിപ്പുകള്‍
അയച്ചിട്ടു, പത്രാധിപര്‍
പാവം !
കവിതയെന്നു പറഞ്ഞു
പ്രസിദ്ധീകരിച്ചീവേളയില്‍
സഫലമായെന്‍ നരകേറിയ
തലയും കമ്മ്യൂണിസ്റ്റ് പേനയും
വാക്കും,
പെണ്‍കവിതയും
ഭാഷയും,
കേരളനാടും,
പിന്നെ ആ............
തെറി കുറിപ്പും .
Comments
Post a Comment